അങ്കണവാടിയും വയോജനകേന്ദ്രവും ഉദ്‌ഘാടനംചെയ്‌തു

കറുകയില്‍ വാര്‍ഡിലെ അങ്കണവാടിയും വയോജനകേന്ദ്രവും പി പി ചിത്തരഞ്‌ജന്‍ എംഎല്‍എ ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
ആലപ്പുഴ നഗരസഭ കറുകയില്‍ വാര്‍ഡില്‍ പി പി ചിത്തരഞ്‌ജന്‍ എംഎല്‍എയുടെ ആസ-്‌തിവികസന പദ്ധതിയില്‍ 28 ലക്ഷം രൂപ വകയിരുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച അങ്കണവാടിയും വയോജനകേന്ദ്രവും അദ്ദേഹം ഉദ്‌ഘാടനംചെയ-്‌തു. വയോജനങ്ങള്‍ക്കുള്ള റീഡിങ് റൂം, മീറ്റിങ് ഹാള്‍, വര്‍ണാഭമായ ചുവര്‍ ചിത്രങ്ങളാലും കളിയുപകരണങ്ങളാലും ക്രമീകരിച്ച അങ്കണവാടി എന്നിവയാണ് കെട്ടിടത്തിൽ. ഉദ്ഘാടനച്ചടങ്ങില്‍ നഗരസഭാധ്യക്ഷ കെ കെ ജയമ്മ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷ എ എസ് കവിത, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരായ അഞ്‌ജു അരുമനായകം, എം നിള, റാന്‍സി പീറ്റര്‍, പൊതുപ്രവര്‍ത്തകരായ വി ബി അശോകന്‍, പി കെ സുധീഷ്, എന്‍ ഷിജീര്‍, വാര്‍ഡ് കൗണ്‍സിലര്‍ എം ആര്‍ പ്രേം തുടങ്ങിയവര്‍ സംസാരിച്ചു.









0 comments