നേട്ടങ്ങളുടെ മാതൃകയിൽ അമ്പലപ്പുഴ

അമ്പലപ്പുഴ
ഇടതോരം ചേർന്ന് വികസന പ്രവർത്തനങ്ങളുടെ തോരാമഴ പെയ്യിച്ച മാതൃകയുമായാണ് ബ്ലോക്ക് പഞ്ചായത്തിൽ ഇത്തവണയും എൽഡിഎഫ്. സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഓർമപ്പെടുത്തിയുമാണ് ഇടതു സ്ഥാനാർഥികൾ വോട്ട് ചോദിക്കുന്നത്. പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുറക്കാട് പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും ചേർന്നതാണ് അമ്പലപ്പുഴ ബ്ലോക്ക്. കടൽ, കായൽ തീരങ്ങളുടെ സംരക്ഷണത്തിന് കണ്ടൽചെടികൾ നട്ടുപിടിപ്പിച്ചും തൊഴിലുറപ്പു തൊഴിലാളികളായ യുവതികൾക്ക് മൊബൈൽ ഫോൺ റിപ്പയറിങ്ങിൽ പരിശീലനം നൽകിയും വേറിട്ട പ്രവർത്തനങ്ങൾ നടത്തിയ ബ്ലോക്ക് പഞ്ചായത്ത്, അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രയ്നിങ് സെന്റിന്റെ സുഗമമായ പ്രവർത്തനത്തിനുൾപ്പടെ കോടികളാണ് വിനിയോഗിച്ചത്. 15 ലധികം പാടശേഖരങ്ങൾക്ക് വെർട്ടിക്കിൾ ആക്സിയൽ ഫ്ലോ പമ്പുസെറ്റുകൾ വിതരണംചെയ്തു. 13 മുതൽ 15.5 ലക്ഷം രൂപ വരെയാണ് ഓരോന്നിനും വിനിയോഗിച്ചത്. പരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് നാമമാത്ര ഗുണഭോക്തൃ വിഹിതം ഈടാക്കി 78ലധികം മത്സ്യബന്ധന വള്ളങ്ങളും വലകളും നൽകി. ഒപ്പം തൊഴിലുപകരണങ്ങളും. 13 ഡിവിഷനുകളിൽ 12 ഉം എൽഡിഎഫിനൊപ്പമാണ്.









0 comments