ad
Deshabhimani

ചാകരയുടെ ഇഷ്‌ടതീരം

ആലപ്പുഴ അയ്യൻകോയിക്കൽ തീരത്തുണ്ടായ ചാകര (ഫയൽ ചിത്രം)

ആലപ്പുഴ അയ്യൻകോയിക്കൽ തീരത്തുണ്ടായ ചാകര (ഫയൽ ചിത്രം)

avatar
ഗോകുൽ ഗോപി

Published on Jun 08, 2026, 12:41 AM | 1 min read

ആലപ്പുഴ

ലോകത്തിലെ ഏറ്റവും ജൈവസമ്പന്നമായ സമുദ്രതീരങ്ങളിലൊന്നാണ് ആലപ്പുഴ. മൂന്നുപതിറ്റാണ്ടിന്റെ ചാകരത്തുടർച്ചയുടെ ചരിത്രം ഇ‍ൗ തീരങ്ങൾക്ക് സ്വന്തം. പുറക്കാട്ട് കടപ്പുറത്തെ ചാകരയെപ്പറ്റി അറിയാത്ത മലയാളികളില്ല. 30 വർഷത്തിനിടെ സംസ്ഥാനത്ത്‌ തുടർച്ചയായി ചാകരയുണ്ടാകുന്ന ഏക ജില്ലയാണ്‌ ആലപ്പുഴ. 28 വർഷം അമ്പലപ്പുഴ വളഞ്ഞവഴിയിലും 25 വർഷം പുറക്കാടും തുടർച്ചയായി ചാകരയെത്തി. കഴിഞ്ഞവർഷം ഒറ്റപ്പുന്നയിലാണ്‌ ചാകരയെത്തിയത്‌. ഇത്തവണ പല്ലനയിലാണ്‌ ചാകരയുടെ ലക്ഷണം. കടലിൽനിന്ന്‌ മീനുകൾ കൂട്ടത്തോടെ തീരത്തേക്ക് വരുന്ന പ്രതിഭാസമാണ് ചാകര. കടലിനെ ആശ്രയിച്ച് ജീവിക്കുന്ന തീരവാസികൾക്ക്‌ ഇത് കടലിന്റെ അനുഗ്രഹമാണ്. ക്ഷാമവും ദാരിദ്ര്യവും മാറ്റാൻ കടൽ കനിഞ്ഞുനൽകുന്ന അവസരം.​ സംസ്ഥാനത്ത്‌ ചെല്ലാനംമുതൽ വലിയഴീക്കൽവരെ തീരപ്രദേശത്താണ്‌ കൂടുതൽ ചാകരയും. ചെളി അടങ്ങിയ പരപ്പ്‌ കടലായതിനാലാണ്‌ ജില്ലയിൽ കൂടുതലായി ചാകര ര‍ൂപപ്പെടുന്നത്. വർഷകാലത്തോ അതിന് തൊട്ടുപിന്നാലെയോ ചാകര രൂപപ്പെടും‌. ചെളിയും വെള്ളവും കൂടിക്കലർന്ന്‌ കട്ടികുറഞ്ഞ കുഴമ്പുരൂപത്തിൽ കാണപ്പെടുന്ന ചാകര നാലുമുതൽ അഞ്ചുകിലോമീറ്റർവരെ നീളത്തിൽ തീരത്തോടുചേർന്നും അഞ്ചുമുതൽ ആറുകിലോമീറ്റർ കടലിലേക്കുമായാണ് വ്യാപിക്കുന്നത്. ഇതാണ് മീനുകളെ തീരത്തേക്ക് ആകർഷിക്കുന്നത്. കൊഴുവ, ചെമ്മീൻ, മത്തി, അയല തുടങ്ങിയവയാണ്‌ ചാകരയിൽ കൂടുതലായി കരയ്‌ക്കടിയുന്നത്. പൂവാലൻ, പാട, പരവ, മണങ്ക്‌ എന്നിവയും ലഭിക്കാറുണ്ട്. ജൂൺ, ജൂലൈ മാസങ്ങളിലാണ്‌ ചാകര. ഇന്ധനവില വർധനയും കടലാക്രമണങ്ങളും പ്രളയവുമെല്ലാം തീരത്തിന് നൽകുന്ന ദുരിതങ്ങൾക്കിടെ മത്സ്യത്തൊഴിലാളികളുടെ ആശ്വാസമാണ്‌ ചാകര.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home