മെഡിക്കൽ കോളേജിൽ 56.75 കോടിയുടെ പദ്ധതികൾ

വണ്ടാനം
ആലപ്പുഴ മെഡിക്കൽ കോളേജിലെ ട്രോമാകെയർ യൂണിറ്റ്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉൾപ്പെടെ 56.75 കോടിയുടെ വിവിധ വികസന പദ്ധതികൾക്ക് തുടക്കമായി. ഓൺലൈനിൽ മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനംചെയ്‌തു. ഫിഷറീസ്‌മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയായി. മെഡിക്കൽ കോളേജിന് സ്ഥലം വിട്ടുനൽകിയവരുടെ പിൻതലമുറക്കാരായ ഡോ. നാഗേന്ദ്ര പ്രഭു, ഗിരീഷ് പ്രഭു എന്നിവരെ മന്ത്രി ആദരിച്ചു. എച്ച് സലാം എംഎൽഎ അധ്യക്ഷനായി. അമ്പലപ്പുഴ മണ്ഡലത്തിന്റെ ആരോഗ്യമേഖലയിൽ മാത്രം കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ 350 കോടിയുടെ വികസനമാണ് നടന്നതെന്ന് എംഎൽഎ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ, ടി ഡി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത സതീഷ്, ബ്ലോക്ക് പഞ്ചായത്തംഗം ടി ഷാജിമോൻ, പഞ്ചായത്തംഗങ്ങളായ ജീതു പ്രവീൺ, ഷീജ നൗഷാദ്, ആശുപത്രി സൂപ്രണ്ട് എ ഹരികുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. തോമസ് കോശി, ആർഎംഒ ഡോ. എൽ ലക്ഷ്‌മി, അത്യാഹിതവിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എം പി സലിം, ഡോ. ആർ വി രാംലാൽ, മുൻ പ്രിൻസിപ്പൽ ഡോ. എം ശ്രീദേവി, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനിയർ റംലാബീവി, രാഷ്‌ട്രീയപാർടി പ്രതിനിധികളായ സി ഷാംജി, ഇ കെ ജയൻ, മുജീബ് റഹ്മാൻ, ജലാൽ അമ്പനാകുളങ്ങര, സാദിക് ഉലഹൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്‌ടർ ഡോ. കെ വി വിശ്വനാഥൻ സ്വാഗതം പറഞ്ഞു.










0 comments