ad
Deshabhimani

ചെന്നിത്തലയിലെ അക്ഷരമുത്തശ്ശി 
75 ന്റെ നിറവില്‍

ചെന്നിത്തല തൃപ്പെരുന്തുറ കലാപോഷിണി ഗ്രന്ഥശാല

ചെന്നിത്തല തൃപ്പെരുന്തുറ കലാപോഷിണി ഗ്രന്ഥശാല

വെബ് ഡെസ്ക്

Published on Jan 21, 2026, 12:42 AM | 1 min read

മാന്നാർ

ചെന്നിത്തലയുടെ കലാ -കായിക --സാംസ്‌കാരിക മുന്നേറ്റത്തിന് ശക്തിപകർന്ന തൃപ്പെരുന്തുറ കലാപോഷിണി ഗ്രന്ഥശാല 75–ാം വാർഷികത്തിന്റെ നിറവിൽ. വിവിധ വിഭാഗങ്ങളിലായി 20000 പുസ്‌തകങ്ങളുടെ ശേഖരമുള്ള ഇവിടെ റഫറൻസ് ഗ്രന്ഥങ്ങൾ തേടിയും അനേകംപേർ എത്തുന്നു. വായനശാലയിലെത്തുന്നവർക്ക്‌ സഹായവുമായി ലൈബ്രേറിയൻ ഹേമലതയും ഒപ്പമുണ്ട്. 1950ൽ സ്ഥാപിതമായ വായനശാല ആധുനിക സൗകര്യങ്ങളോടെ ഇരുനിലകളിലായി പുനർനിർമിച്ചത് 2002ലാണ്. വായന ഹാൾ, പുസ്‌തകങ്ങൾ സൂക്ഷിക്കുന്ന വലിയ ഹാൾ, ഓഫീസ് റൂം, കോൺഫറൻസ് ഹാൾ, വിക-്‌ടറി ആർട്സ് ആൻഡ് സ-്‌പോർട്‌സ്‌ ക്ലബ് എന്നിവയോടൊപ്പം പോസ്റ്റാഫീസ്, അക്ഷയകേന്ദ്രം, ആയുർവേദാശുപത്രി ഉപകേന്ദ്രം എന്നിവയും പ്രവർത്തിക്കുന്നു. എല്ലാ മാസവും പുസ്‌തകചർച്ചകളും, സാംസ-്‌കാരിക പരിപാടികളുംനടക്കുന്നു. പി വിജയകുമാർ പ്രസിഡന്റാണ്‌. കെ വേണു സെക്രട്ടറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home