ad
Deshabhimani

തളിരില തിന്നുമുടിച്ച്​ ആഫ്രിക്കൻ ഒച്ച്​

കരിമുളയ്ക്കൽ പ്രദേശത്ത് ഭീഷണിയാകുന്ന ആഫ്രിക്കൻ ഒച്ച്
വെബ് ഡെസ്ക്

Published on Jul 21, 2025, 12:26 AM | 1 min read

ചാരുംമൂട്

ചുനക്കര പഞ്ചായത്ത് കരിമുളയ്​ക്കൽ എട്ട്​, ഒമ്പത്​ വാർഡുകളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നു. കാർഷികവിളകളുടെ തളിരിലകളാണ് ഇവയുടെ ഭക്ഷണം. ശല്യം രൂക്ഷമായതോടെ രാത്രികാലങ്ങളിൽ ഒച്ചുകളെ കൊന്ന് റോഡിൽ ഇടുന്നത് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. ഒച്ചിന്റെ സ്രവം ദേഹത്ത് പറ്റിയാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുമുണ്ട്​. മഴക്കാലമായതോടെ ഒച്ചുകളുടെ എണ്ണം വർധിച്ചു. വ്യാപകമായി വീടുകളിലേക്ക് കയറി. കൊല്ലുന്ന ഒച്ചുകളെ റോഡിൽ തള്ളാതെ കുഴിച്ചിടുകയോ കരിച്ചുകളയുകയോ ചെയ്യണം. ബോധവൽക്കരണം നൽകുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home