ad
Deshabhimani

പുനർഗേഹത്തിലേക്ക്‌ 1823 കുടുംബം

തോട്ടപ്പള്ളി മണ്ണുംപുറത്ത് പുനർഗേഹം പദ്ധതിയിൽ മത്സ്യത്തൊഴിലാളി  കുടുംബത്തിന് നിർമിക്കുന്ന ഫ്ലാറ്റ് 	ചിത്രം:  കെ എസ് ആനന്ദ്

തോട്ടപ്പള്ളി മണ്ണുംപുറത്ത് പുനർഗേഹം പദ്ധതിയിൽ മത്സ്യത്തൊഴിലാളി കുടുംബത്തിന് നിർമിക്കുന്ന ഫ്ലാറ്റ് ചിത്രം: കെ എസ് ആനന്ദ്

വെബ് ഡെസ്ക്

Published on Feb 05, 2026, 02:14 AM | 1 min read

ആലപ്പുഴ

കടലാക്രമണത്തിൽ വീടുതകരുമെന്ന പേടിയിൽ കഴിഞ്ഞിരുന്ന ജില്ലയിലെ 1823 കുടുംബങ്ങൾക്ക്‌ അടച്ചുറപ്പുള്ള താമസമൊരുക്കുകയാണ്‌ സംസ്ഥാന സർക്കാർ. പുനർഗേഹം പദ്ധതി വഴി സർക്കാർ ജില്ലയിൽ ഇതുവരെ 414 വീടുകൾ നിർമിച്ചു. 73 കോടി രൂപയാണ്‌ ജില്ലയിൽ ചെലവിട്ടത് . പുറക്കാട് വില്ലേജിൽ തോട്ടപ്പള്ളി മണ്ണുംപുറം പ്രദേശത്ത് ഗുണഭോക്താക്കളെ പുനരധിവസിപ്പിക്കുന്നതിനായുള്ള 204 വ്യക്തിഗത ഫ്ലാറ്റുകളുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്. നിർമാണം പൂ‍ർത്തിയായ 84 ഫ്ലാറ്റുകൾ ഇ‍ൗ മാസം ഉപഭോക്താക്കൾക്ക്‌ കൈമാറും. വേലിയേറ്റ പരിധിയിൽ നിന്നും 50 മീറ്ററിനുള്ളിൽ അധിവസിക്കുന്ന മുഴുവൻ കുടുംബങ്ങളെയും സുരക്ഷിത മേഖലകളിലേയ്ക്ക് പുനരധിവസിപ്പിക്കുന്നതിന് പദ്ധതിയാണ് പുനർഗേഹം. തീരപ്രദേശത്ത് വേലിയേറ്റ പരിധിയിൽ അധിവസിക്കുന്ന 4660 കുടുംബങ്ങളെ സർവേയിലൂ‍ടെ കണ്ടെത്തി. മാറി താമസിക്കുന്നതിന് തയാറായ 1823 കുടുംബങ്ങളെ ജില്ലാതല അപ്രൂവൽ കമ്മിറ്റി അംഗീകരിച്ചു. 1212 കുടുംബങ്ങളാണ് നിലവിൽ മാറി താമസിക്കാൻ സമ്മതം അറിയിച്ചിട്ടുള്ളത്. 414 ഗുണഭോക്താക്കൾ ഭവന നിർമാണം പൂർത്തീകരിച്ചു. 381 കുടുംബങ്ങൾ പൂർത്തീകരിച്ച ഭവനങ്ങളിലേയ്ക്ക് മാറി താമസിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home