ad
Deshabhimani

4 വർഷത്തിൽ 149 പാലം 
പൂർത്തിയാക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2025, 12:16 AM | 1 min read

കായംകുളം

സംസ്ഥാനത്ത് മൂന്നു വർഷവും 10 മാസവുംകൊണ്ട് 149 പാലം പൂർത്തിയാക്കാൻ കഴിഞ്ഞെന്ന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ്. കായംകുളം മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ 5.25 കോടി രൂപയും സംസ്ഥാന ബജറ്റിൽ അനുവദിച്ച 16.57 കോടി രൂപയും വിനിയോഗിച്ച് പൂർത്തീകരിച്ചതും നിർമാണം ആരംഭിക്കുന്നതുമായ 35 റോഡ്‌ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ 50 ശതമാനം റോഡുകളും ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിക്കണമെന്നതായിരുന്നു 2021ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വരുമ്പോഴുള്ള ലക്ഷ്യം. നാലുവർഷം പൂർത്തീകരിച്ചപ്പോൾത്തന്നെ സംസ്ഥാനത്തെ 60 ശതമാനം റോഡുകളും ഈ നിലവാരത്തിലേക്ക് ഉയർത്താനായി. കായംകുളം മണ്ഡലത്തിൽ പത്ത് പാലവും 40 പുതിയ കെട്ടിടവും ഒരു റസ്റ്റ് ഹൗസും നിർമിക്കാനായത് വലിയ നേട്ടമാണ്. കേരളത്തിലെ എല്ലാ റെസ്റ്റ് ഹൗസുകളിൽനിന്നുമായി 2025 നവംബറോടെ 30 കോടി രൂപയുടെ അധിക വരുമാനമാണ് ലഭിക്കുക. കേരളത്തിലെ നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കുന്നത് സർക്കാർ സംവിധാനങ്ങൾ സുതാര്യമായി ചലിക്കുന്നതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ യു പ്രതിഭ എംഎൽഎ അധ്യക്ഷയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home