ലോക പുസ്-തക ദിനാചരണം

മുതുകുളം ഗുരുകുലം കലാസാംസ്-കാരിക വിദ്യാകേന്ദ്രത്തിന്റെയും കലാവിലാസിനി ഗ്രന്ഥശാലയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക പുസ്-തകദിനാചരണം മുതുകുളം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽ ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
മുതുകുളം ഗുരുകുലം കലാസാംസ്കാരിക വിദ്യാകേന്ദ്രവും കലാവിലാസിനി ഗ്രന്ഥശാലയും ചേർന്ന് ലോക പുസ്തകദിനം ആഘോഷിച്ചു. മുതുകുളം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽ ഉദ്ഘാടനംചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് തോമസ് വർഗീസ് അധ്യക്ഷനായി. സി അനിൽകുമാർ, ഗ്രന്ഥശാല സെക്രട്ടറി എസ് കെ പിള്ള, ഗുരുകുലം സെക്രട്ടറി ജി കൃഷ്ണകുമാർ, ശിവപ്രസാദ്, ശ്രീകുമാർ, സാം മുതുകുളം, മിനി ജോർജ് എന്നിവർ സംസാരിച്ചു. ചർച്ചയിലും പുസ്തകാസ്വാദനത്തിലും വിദ്യാർഥി പ്രതിനിധികളായ ദേവികൃഷ്ണ, ആര്യനന്ദ, വിവേക്, സൂര്യൻ തുടങ്ങിയവർ പങ്കെടുത്തു.
മാവേലിക്കര
ഓണാട്ടുകര സാഹിതിയുടെ നേതൃത്വത്തിൽ ലോക പുസ്‌തകദിനം ആചരിച്ചു. ബുദ്ധ ജങ്ഷനിൽനിന്ന് മണ്ഡപത്തിൻ കടവുവരെ പദയാത്ര നടത്തി. സമാപനസമ്മേളനം കവിയിത്രി ആർദ്ര മാനസി ഉദ്ഘാടനംചെയ്‌തു. ഡോ. മധു ഇറവങ്കര അധ്യക്ഷനായി. കെ സുരേഷ്‌കുമാർ, ജോർജ് തഴക്കര, ശശികുമാർ മാവേലിക്കര, ബിനു തങ്കച്ചൻ, പി എം രാമചന്ദ്രൻ ഇടപ്പോൺ എന്നിവർ സംസാരിച്ചു. സാം പൈനുംമൂടിന്റെ പുസ്‌തകത്തിന്റെ കവർ ആർദ്ര മാനസി പ്രകാശിപ്പിച്ചു.










0 comments