ad
Deshabhimani

വാക്കുകൾ വളച്ചൊടിച്ചു; നടത്തുന്നത്‌ നിന്ദ്യമായ പ്രചാരണം: പി പി ചിത്തരഞ്ജൻ എംഎൽഎ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2025, 02:06 AM | 1 min read

ആലപ്പുഴ

നിയമസഭയിലെ പരാമർശത്തെ ദുർവ്യാഖ്യാനിച്ച്‌ വസ്തുതകളെ വളച്ചൊടിക്കുകയും തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നതിനും പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന്‌ പി പി ചിത്തരഞ്ജൻ എംഎൽഎ. എല്ലാവരും ഇ‍ക്കാര്യം തിരിച്ചറിയണം. ഭിന്നശേഷിക്കാരെ ആക്ഷേപിച്ചുവെന്ന തരത്തിൽ യുഡിഎഫ് നേതാക്കൾ കുപ്രചാരണം നടത്തുകയാണ്. കേരളത്തിലെ പ്രതിപക്ഷത്തിന്റെ നിസഹായാവസ്ഥയെ നാടൻ രീതിയിൽ പ്രതിപാദിക്കുക മാത്രമാണ് ചെയ്തത്. ഭിന്നശേഷിക്കാരെ അവഹേളിക്കുകയെന്നത് ചിന്തിച്ചിട്ടേയില്ല. പൊതുജീവിതത്തിലാകെ ഭിന്നശേഷിക്കാരടങ്ങുന്ന ജനസമൂഹത്തോട് ഏറ്റവും നന്നായി ഇടപെടാനും പരമാവധി സഹായങ്ങൾ നേടിക്കൊടുക്കാനും അവരുടെ പ്രശ്നങ്ങൾ നിയമസഭയിലടക്കം ഉന്നയിക്കാനും ശ്രമിച്ചിട്ടുണ്ട്‌. ഇക്കാര്യം സഭാ രേഖകകളടക്കം പരിശോധിച്ചാൽ ബോധ്യപ്പെടും. ആലപ്പുഴ മണ്ഡലത്തിൽ ഭിന്നശേഷിക്കാരുടെ എല്ലാ പ്രശ്നങ്ങളിലും അനുഭാവപൂർവമാണ് ഇടപെട്ടിട്ടുള്ളത്‌ എന്ന വസ്തുത ഭിന്നശേഷിക്കാരുടെ സംഘടനകൾക്കും മറ്റ് ജനപ്രതിനിധികൾക്കും നന്നായി അറിയാം. എന്നാൽ രാഷ്ട്രീയ ലാഭത്തിനായി ഭിന്നശേഷിക്കാരുടെ ഇടയിൽ തെറ്റിദ്ധാരണ പരത്തി അവരിൽ വേദനയുളവാക്കാൻ നിന്ദ്യമായ പ്രചാരണമാണ് യുഡിഎഫും ചില മാധ്യമങ്ങളും നടത്തുന്നത്. ഭിന്നശേഷിക്കാരെ നെഞ്ചോട് ചേർത്ത് മുന്നോട്ട് പോകാനാണ് ശ്രമിച്ചിട്ടുള്ളത്. ഇനിയും അത്‌ തുടരും. വാചകങ്ങളെ തെറ്റായ നിലയിൽ ചില കുബുദ്ധികൾ പ്രചരിപ്പിച്ചത് ആർക്കെങ്കിലും വേദനയുണ്ടാക്കിയെങ്കിൽ വസ്തുത മനസിലാക്കണമെന്ന്‌ അഭ്യർഥിക്കുന്നതായും എംഎൽഎ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home