വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ബ്രാഞ്ച് സമ്മേളനം

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ മാവേലിക്കര ബ്രാഞ്ച് സമ്മേളനം എസ് അനിരുദ്ധൻ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
കേരള വാട്ടർ അതോറിറ്റി എംപ്ലോയിസ് യൂണിയൻ (സിഐടിയു) മാവേലിക്കര ബ്രാഞ്ച് സമ്മേളനം സിഐടിയു മാവേലിക്കര ഏരിയ സെക്രട്ടറി എസ് അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. ജെ ബിജു അധ്യക്ഷനായി. വീണ വിജയൻ രക്തസാക്ഷി പ്രമേയവും നീനു വിൽസൺ അനുശോചന പ്രമേയവും ജിബിൻ ജോയ് പ്രവർത്തന റിപ്പോർട്ടും പി എസ് അജയകുമാർ സംഘടനാ റിപ്പോർട്ടും സി ആര്‍ രാജിമോൾ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം ആർ പ്രവീൺകുമാർ, ജില്ലാ സെക്രട്ടറി ബി എസ് ബെന്നി, പ്രസിഡന്റ് വി വി ഷൈജു, ട്രഷറർ കെ സി സഞ്ജീവ്, ആർ അനിൽകുമാർ, ഡൊമിനിക് പത്രോസ്, നീനു വിൽസൺ എന്നിവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിച്ച കെ കെ ഷാമിലക്ക് യാത്രയയപ്പ് നൽകി. ഭാരവാഹികൾ: നീനു വിൽസൺ (പ്രസിഡന്റ്), ആർ അനിൽ കുമാർ (വൈസ് പ്രസിഡന്റ്) ജിബിൻ ജോയ് (സെക്രട്ടറി), എം ഗണേഷ് (ജോ. സെക്രട്ടറി), ആർ രാജിമോൾ (ട്രഷറർ).










0 comments