കെ ദാസിന് സ്മരണാഞ്ജലി

പുന്നപ്ര– വയലാർ സമരസേനാനി കെ ദാസ് അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു
മുഹമ്മ
പുന്നപ്ര –വയലാർ സമരസേനാനിയും മുഹമ്മ കയർ ഫാക്ടറി വർക്കേഴ്‌സ് യൂണിയൻ സ്ഥാപക നേതാക്കളിൽ പ്രമുഖനും സിപിഐ എം നേതാവുമായിരുന്ന കെ ദാസിന്റെ 20-ാം ചരമ വാർഷികം ആചരിച്ചു. വീട്ടുവളപ്പിൽ ഛായചിത്രത്തിലെ പുഷ്പാർച്ചനയിൽ കുടുംബാംഗങ്ങളും സിപിഐ എം വർഗ ബഹുജന സംഘടന നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
അനുസ്മരണം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്തു. ജെ ജയലാൽ അധ്യക്ഷനായി. ജി വേണുഗോപാൽ, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ആർ ഭഗീരഥൻ, ഏരിയ സെക്രട്ടറി പി രഘുനാഥ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ഡി മഹീന്ദ്രൻ, എസ് രാധാകൃഷ്‌ണൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ സി കെ സുരേന്ദ്രൻ, കെ ഡി അനിൽകുമാർ, ടി ഷാജി, ലോക്കൽ സെക്രട്ടറി കെ സലിമോൻ, പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ എന്നിവർ സംസാരിച്ചു.









0 comments