17കാരനെ ഉപദ്രവിച്ചവർ പിടിയിൽ

ചേർത്തല
17 വയസുകാരനെ തട്ടിക്കൊണ്ടുപോയി ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയുംചെയ്‌ത കേസിൽ പ്രതികൾ അറസ്‌റ്റിൽ. അരൂക്കുറ്റി പഞ്ചായത്ത് 11–ാം വാർഡ് ചെറിച്ചനാട്ടുനികർത്ത് സഞ്‌ജയ്(20), പാണാവള്ളി നാലാംവാർഡ് പുളത്തിറനികർത്ത് ജ്യോതികൃഷ്‌ണൻ(19), നാലാംവാർഡ് പുതുപ്പറന്പ് ജയകൃഷ്‌ണൻ(20), കോലോത്തുമഠം സൗരവ് സജി(20) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 30നാണ് കേസിനാസ്‌പദ സംഭവം. ഇരയെ മോട്ടോർസൈക്കിളിൽ ബലമായി കയറ്റി ആന്നലത്തോടുള്ള ആളൊഴിഞ്ഞ ഭാഗത്ത് എത്തിച്ച് ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് പൂച്ചാക്കൽ പൊലീസ് രജിസ്‌റ്റർചെയ്‌ത കേസ്. പൊലീസ് ഇൻസ്‌പെക്‌ടർ ഷെഫീക്കിന്റെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്. പ്രതികളെ കോടതി റിമാൻഡുചെയ്‌തു. നാലാംപ്രതി ഒളിവിലാണെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്തതിനാൽ രണ്ടാംപ്രതിയെ അറസ്‌റ്റുചെയ്‌തിട്ടില്ല.








0 comments