ad
Deshabhimani

വാദ്യവിസ്‌മയം ഓർമയായി

ഏവൂർ ശിവൻകുട്ടി

ഏവൂർ ശിവൻകുട്ടി

വെബ് ഡെസ്ക്

Published on Jan 04, 2026, 12:23 AM | 1 min read

കാർത്തികപ്പള്ളി ​

അനുഷ്ഠാന വാദ്യകലയുടെ ആലപ്പുഴ പെരുമയായിരുന്നു ഏവൂർ വി സദാശിവൻനായർ (ഏവൂർ ശിവൻകുട്ടി) . ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കാരാഴ്മ അവകാശികളായുള്ള കളരിയ്ക്കൽ കുടുംബത്തിൽ വാദ്യകുലപതി കണ്ണമംഗലം വേലുക്കുട്ടി ആശാന്റെയും കളരിക്കൽ കുട്ടിയമ്മയുടെയും മകനായി 1934ൽ ജനനം. 1965 ൽ തൃപ്പൂണിത്തുറ ആൽ എൽ വി മ്യൂസിക് അക്കാദമിയിൽ അധ്യാപകനായി പ്രവേശിച്ചു. കഥകളി മദ്ദള വിഭാഗം മേധാവി ആയിരുന്നു. 1992 ൽ വിരമിച്ചു. എറണാകുളം ടൂറിസം വാരാഘോഷങ്ങളുടെ ആദ്യകാല സംഘാടകൻ, തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ സംഘാടനത്തിലും വൈക്കം ക്ഷേത്രകലാപീഠത്തിന്റെ തുടക്കം മുതലുള്ള വിസിറ്റിങ്‌ അധ്യാപകനായും സേവനമനുഷ്ഠിച്ചു. കഥകളി വാദ്യത്തിൽ പ്രധാനികളായ വാരണാസി മാധവൻ നമ്പൂതിരി, വാരണാസി വിഷ്ണുനമ്പൂതിരി, കലാമണ്ഡലം കേശവൻ, കണ്ടല്ലൂർ സദാശിവൻ തുടങ്ങിയവരുടെ സമകാലീനനായിരുന്നു. പതിനെട്ട്‌ ക്ഷേത്രവാദ്യങ്ങൾ ഉപയോഗിക്കാൻ കഴിവുള്ള ശിവൻകുട്ടിയാശാൻ പാണിവാദനത്തിൽ അഗ്രഗണ്യനായിരുന്നു. കലാരംഗത്ത് മികവിന് അനവധി പുരസ്കാരങ്ങളും അവാർഡുകളും ലഭിച്ചിട്ടുണ്ട്. വിയോഗത്തിൽ യു പ്രതിഭ എംഎൽഎ അനുശോചിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home