Deshabhimani

കരപ്പാടങ്ങളിൽ കന്നിക്കൊയ്‌ത്താരവം

കഞ്ഞിക്കുഴി 12–ാം വാർഡിലെ കണ്ണർകാട് പാടശേഖരത്തിൽ നടന്ന കൊയ്‌ത്തുത്സവം  ബ്ലോക്ക്‌ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്  ഉദേഷ് യു കൈമൾ  ഉദ്ഘാടനംചെയ്യുന്നു

കഞ്ഞിക്കുഴി 12–ാം വാർഡിലെ കണ്ണർകാട് പാടശേഖരത്തിൽ നടന്ന കൊയ്‌ത്തുത്സവം ബ്ലോക്ക്‌ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ഉദേഷ് യു കൈമൾ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 29, 2026, 12:47 AM | 1 min read

കഞ്ഞിക്കുഴി
കന്നിക്കൊയ്‌ത്തിന്റെ ആഹ്ലാദാരവത്തിൽ കഞ്ഞിക്കുഴിയിലെ കരപ്പാടങ്ങൾ. തൊഴിലുറപ്പ്‌ പദ്ധതിയിൽ കഞ്ഞിക്കുഴി പഞ്ചായത്ത്‌ 12–ാം വാർഡിലെ തൊഴിലുറപ്പ്‌ തൊഴിലാളികളുടെ കൂട്ടായ്‌മയിൽ വിളഞ്ഞ നെൽകൃഷി വിളവെടുപ്പ്‌ നാടിന്റെ ഉത്സവമായി. 40 പേരടങ്ങുന്ന സംഘം തരിശുപാടത്ത്‌ പൊന്നുവിളയിച്ചതിന്റെ സന്തോഷം അതിരിടുന്നതായി കൊയ്‌ത്തുത്സവം. കൃഷിഭവൻ മുഖേന പരമ്പരാഗത വിത്തിനമായ വിരിപ്പ് നെൽവിത്താണ് കണ്ണർകാട് പാടശേഖരത്തിൽ കൃഷിക്ക് ഉപയോഗിച്ചത്. നാളുകളായി തരിശുകിടന്ന രണ്ടര ഏക്കറോളം കരപ്പാടങ്ങളിലാണ്‌ കൃഷി. തരിശുപാടങ്ങൾ കൃഷിയോഗ്യമാക്കുന്ന പദ്ധതി പ്രകാരമാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിപ്പണികൾ ചെയ്‌തത്. കൊയ്‌തെടുക്കുന്ന നെല്ല് അംഗങ്ങൾ ഭക്ഷ്യ ആവശ്യത്തിനായി വീതിച്ചെടുക്കാനാണ് തീരുമാനം. കഞ്ഞിക്കുഴി കണ്ണർകാട് പാടശേഖരത്തിൽ നടന്ന കൊയ്‌ത്തുത്സവം ബ്ലോക്ക്‌ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ഉദേഷ് യു കൈമൾ ഉദ്ഘാടനംചെയ്‌തു. എം സന്തോഷ്‌കുമാർ അധ്യക്ഷനായി. ജോളി അജിതൻ, പി മുരളി, കർമസേന കൺവീനർ ജി ഉദയപ്പൻ, കൃഷി ഓഫീസർ റോസ്‌മി ജോർജ്, ഗ്രൂപ്പ് കൺവീനർ അനിത രണദിവെ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home