സൂര്യകാന്തി കൃഷി തുടങ്ങി

വയലാർ ഒളതലയിൽ തുടങ്ങിയ സൂര്യകാന്തി കൃഷി തൈ നട്ട് മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു
വയലാർ
വയലാർ ഒളതലയിൽ സൂര്യകാന്തി കൃഷി തുടങ്ങി. ജ്യോതിനിലയത്തിൽ ജ്യോതിനാഥിന്റെ ഒരേക്കർ പുരയിടത്തിലെ കൃഷി മന്ത്രി പി പ്രസാദ് തൈനട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മുരളി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം സന്ധ്യ ബെന്നി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ജി നായർ, സ്ഥിരം സമിതി അധ്യക്ഷരായ ലീനാ രാധാകൃഷ്ണൻ, അഖിൽ കൃഷ്ണ എന്നിവർ സംസാരിച്ചു.










0 comments