കെസിഎല്‍ രണ്ടാം എഡിഷന്‍
സോണി ചെറുവത്തൂര്‍ ആലപ്പി റിപ്പിള്‍സ് മുഖ്യപരിശീലകന്‍

ആലപ്പുഴ
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം എഡിഷനിലേക്ക് കേരളത്തിന്റെ മുൻ രഞ്ജി ക്യാപ്റ്റൻ സോണി ചെറുവത്തൂരിനെ ആലപ്പി റിപ്പിൾസ് മുഖ്യപരിശീലകനായി നിയമിച്ചു. പരിചയസമ്പന്നരായ നാല് താരങ്ങളെ നിലനിർത്തി. മൂന്ന് രഞ്ജി ട്രോഫി ടൂർണമെന്റിൽ സോണി ചെറുവത്തൂർ കേരളത്തെ നയിച്ചിട്ടുണ്ട്. രഞ്ജി ട്രോഫിയിൽ അതിവേഗത്തിൽ 100 വിക്കറ്റുകൾ നേടിയിരുന്നു. രഞ്ജി ട്രോഫിയിൽ ഹാട്രിക് നേടിയ രണ്ട് കേരള ബൗളർമാരിൽ ഒരാൾ എന്ന നിലയിലും ശ്രദ്ധേയനാണ്. നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ ഇന്ത്യ അണ്ടർ 19 സോണൽ ക്യാംപിലെ പരിശീലകൻ, കേരള അണ്ടർ 19, അണ്ടർ 16 ടീമുകളുടെ മുഖ്യപരിശീലകൻ, 2019ലെ കേരള രഞ്ജി ട്രോഫി ടീമിന്റെ ബൗളിങ് പരിശീലകൻ, പോണ്ടിച്ചേരി രഞ്ജി ട്രോഫി ടീമിന്റെ സെലക്‌ടർ എന്നീ നിലകളിൽ പരിചയസമ്പന്നനാണ്. സോണി ചെറുവത്തൂർ. ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ, അക്ഷയ് ചന്ദ്രൻ, 2025 ഐപിഎൽ സീസണിൽ ആദ്യ മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസിനായി തിളങ്ങിയ വിഗ്‌നേഷ് പുത്തൂർ, ടി കെ അക്ഷയ് എന്നീ താരങ്ങളെ രണ്ടാംസീസണിലേക്ക് നിലനിർത്തി. ശനിയാഴ്‌ചയാണ് താരലേലം.









0 comments