സ്‌മാർട്ട് അങ്കണവാടി തുറന്നു

പുതുപ്പള്ളികുന്നം വടക്ക് വാർഡിൽ 161‑-ാം നമ്പർ സ്മാർട്ട് അങ്കണവാടി കെട്ടിടം ജില്ലാ പഞ്ചായത്തംഗം തുഷാര കെ പിള്ള ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
ജില്ലാ പഞ്ചായത്ത് 38 ലക്ഷം രൂപയും നൂറനാട് പഞ്ചായത്ത് ഏഴുലക്ഷം രൂപയും ചെലവഴിച്ച് നിർമിച്ച പുതുപ്പള്ളികുന്നം വടക്ക് വാർഡിൽ 161–-ാം നമ്പർ സ്മാർട്ട് അങ്കണവാടി തുറന്നു. ജില്ലാ പഞ്ചായത്തംഗം തുഷാര കെ പിള്ള ഉദ്ഘാടനംചെയ്‌തു. നൂറനാട് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി വിജയൻ അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ ഗീത അപ്പുക്കുട്ടൻ, പുഷ്‌പ ബാലചന്ദ്രൻ, ടി ബിന്ദു, സ്ഥിരംസമിതി അധ്യക്ഷ ശോഭ സുരേഷ്, സിപിഐ എം ഏരിയ കമ്മിറ്റിയംഗം എസ് രാമകൃഷ്‌ണൻ, എൻ ഭദ്രൻ, ലോക്കൽ സെക്രട്ടറി എൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു. അങ്കണവാടിക്ക് 11.5 സെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകിയ ഇടക്കുന്നം പാലവിളയിൽ പി സദാനന്ദനെ ആദരിച്ചു.









0 comments