ad
Deshabhimani

കൂട്ടമായെത്തിയ കാട്ടുപന്നികളെ ബൈക്ക് ഇടിച്ച് എസ്ഐക്ക് പരിക്ക്

കാട്ടുപന്നിക്കൂട്ടത്തില്‍ ഇടിച്ച് ട്രാഫിക് എസ്ഐക്ക് പരിക്കേല്‍ക്കുന്നതിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യം

കാട്ടുപന്നിക്കൂട്ടത്തില്‍ ഇടിച്ച് ട്രാഫിക് എസ്ഐക്ക് പരിക്കേല്‍ക്കുന്നതിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യം

വെബ് ഡെസ്ക്

Published on Jan 21, 2026, 12:49 AM | 1 min read

മാവേലിക്കര

കൂട്ടത്തോടെയെത്തിയ കാട്ടുപന്നികളിൽ ബൈക്കിടിച്ച് മറിഞ്ഞ് ട്രാഫിക് എസ്ഐക്ക് പരിക്ക്. കായംകുളം ട്രാഫിക് എസ്ഐ തെക്കേക്കര പല്ലാരിമംഗലം ആവണിയിൽ ആനന്ദകുമാറിനാണ് (54) പരിക്കേറ്റത്. ചൊവ്വ പുലർച്ചെ അഞ്ചരയോടെ മാവേലിക്കര കറ്റാനം റോഡിൽ എൻഎസ്എസ് ഹൈസ്കൂൾ ജങ്ഷനിലായിരുന്നു അപകടം. കുറത്തികാട് ജങ്ഷനിലുള്ള ജിംനേഷ്യത്തിലേക്ക് ബൈക്കിൽ വരികയായിരുന്നു. ഈ സമയം റോഡ് മുറിച്ച് കടക്കുകയായിരുന്ന കാട്ടുപന്നി കൂട്ടത്തിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. നിസാര പരിക്കുകളോടെ ആനന്ദകുമാർ രക്ഷപ്പെട്ടു. ഏതാനും ദിവസം മുമ്പ് തെക്കേക്കരയിൽ തന്നെ കുറത്തികാട്ട് സൈക്കിൾ യാത്രികന് നേരെയും കാട്ടുപന്നി ആക്രമണം ഉണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home