ഭിന്നശേഷിക്കാരിയോട് ലൈംഗികാതിക്രമം: പ്രതി പിടിയിൽ

വിനോദ്
ഹരിപ്പാട്
പ്ലസ്‌വൺ വിദ്യാർഥിനിയായ ഭിന്നശേഷിക്കാരിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോക്സോ കേസിൽ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റു ചെയ്തു. കുമാരപുരം എരിക്കാവ് മുറിയിൽ കവണാട്ടുശേരിൽ വിനോദ് (43) ആണ് പിടിയിലായത്. കുട്ടി സ്‌കൂളിലെത്തിയില്ലെന്ന് അധികൃതർ വീട്ടിലറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിഞ്ഞത്. വിനോദ് കുട്ടിയുടെ സൈക്കിൾ മാറ്റിവയ്‌ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.









0 comments