റോഡ് നിർമാണം ഉദ്‌ഘാടനംചെയ്‌തു

കാവുംപടി - നാരായണക്കല്ല് റോഡിന്റെ രണ്ടാംഘട്ട നിർമാണം തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
കാവുംപടി നാരായണക്കല്ല് റോഡിന്റെ രണ്ടാംഘട്ട നിർമാണം തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനംചെയ്‌തു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ അനുവദിച്ചാണ് നിർമാണം. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ഉദയകുമാർ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം ബിജിൻ ആർ ഭദ്രൻ, വാർഡ് മെമ്പർ സി ഹർഷകുമാർ, പഞ്ചായത്ത് മെമ്പർമാരായ കെ കെ സാബു, ജി അനുമോൾ, സിപിഐ എം ലോക്കൽ സെക്രട്ടറിമാരായ പി വി രാമഭദ്രൻ, കെ സി സാബു, എൻസിപി മണ്ഡലം പ്രസിഡന്റ് എസ് കെ മോഹനകുമാർ, ആർ അനിൽകുമാർ എന്നിവർ സംസാരിച്ചു.










0 comments