കേരളത്തെ ഇടുട്ടിലാക്കിയതില്‍പ്രതിഷേധം

സിപിഐ എം നേതൃത്വത്തിൽ ചേർത്തല നഗരത്തിൽ സംസ്ഥാന കമ്മിറ്റിയംഗം കെ പ്രസാദിന്റെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുന്നു
കഞ്ഞിക്കുഴി
യുഡിഎഫ് സർക്കാരിന്റെ വൈദ്യുതി നിയന്ത്രണ അനാസ്ഥയിൽ പ്രതിഷേധിച്ച് സിപിഐ എം ലോക്കൽ കേന്ദ്രങ്ങളിലും ബ്രാഞ്ച് പ്രദേശങ്ങളിലും മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചു. സിപിഐ എം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി മാരാരിക്കുളം രക്തസാക്ഷി സ്‌മാരകമന്ദിരത്തിൽ നടത്തിയ സമരം ഏരിയ സെക്രട്ടറി ബി സലിം ഉദ്ഘാടനംചെയ്‌തു. എസ് ദേവദാസ്, എം പി സുഗുണൻ എന്നിവർ സംസാരിച്ചു. അരൂർ സിപിഐ എം അരൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധജ്വാല സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്‌തു. കെ കെ അജയഘോഷ്, ടി ബി ഉണ്ണികൃഷ്‌ണൻ, സി കെ ശ്രീശുകൻ, എം എസ് സുധീഷ്, സി എൻ മനോഹരൻ, കെ സി ശശികുമാർ എന്നിവർ സംസാരിച്ചു. ചേർത്തല ലോഡ്‌ഷെഡിങ്ങിൽ കേരളത്തെ ഇരുട്ടിലാക്കിയ യുഡിഎഫ് സർക്കാരിനെതിരെ സിപിഐ എം ചേർത്തല ഏരിയയിലെ ലോക്കൽ കേന്ദ്രങ്ങളിൽ മെഴുകുതിരി കൊളുത്തി പ്രതിഷേധിച്ചു. ചേർത്തല നഗരത്തിൽ സംസ്ഥാന കമ്മിറ്റിയംഗം കെ പ്രസാദ് ഉദ്‌ഘാടനംചെയ്‌തു. പി ഷാജിമോഹൻ, എ എസ് സാബു, കെ കമൽ എന്നിവർ സംസാരിച്ചു.









0 comments