പ്രവാസി സംഘം അംഗത്വ കാമ്പയിന്‍ തുടങ്ങി

കേരള പ്രവാസി സംഘം ഹരിപ്പാട് ഏരിയ അംഗത്വവിതരണം സെക്രട്ടറി ബിജു മോഹൻ മുതിർന്ന അംഗം രാജേന്ദ്രപ്രസാദിന് നൽകി ഉദ്ഘാടനംചെയ്യുന്നു
ഹരിപ്പാട്
കേരള പ്രവാസി സംഘം ഹരിപ്പാട് ഏരിയ അംഗത്വ കാമ്പയിന് തുടക്കം. ഏരിയ സെക്രട്ടറി ബിജു മോഹൻ മുതിർന്ന അംഗം രാജേന്ദ്ര പ്രസാദിന് അംഗത്വം നൽകി ഉദ്ഘാടനംചെയ്‌തു. ജില്ലാ വൈസ്‌പ്രസിഡന്റ് സൈമൺ എബ്രഹാം, ഏരിയ പ്രസിഡന്റ് വിജയകുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ എ എം നിസാർ, വിനു ഭരതൻ, ബാബു, ശ്രീവിദ്യ മുരളി, ബീനാകുമാരി എന്നിവർ സംസാരിച്ചു.










0 comments