ഫോട്ടോ അനാച്ഛാദനവും അനുമോദന സമ്മേളനവും

നൂറനാട് പാറ്റൂർ ഗ്രാമസേവിനി വായനശാലയിൽ നവോത്ഥാന നായകരുടെ ഫോട്ടോ അനാച്ഛാദനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ രഘുപ്രസാദ് ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
നൂറനാട് പാറ്റൂർ ഗ്രാമസേവിനി ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ നേതൃത്വത്തിൽ കേരളത്തിലെ നവോത്ഥാന നായകരുടെ ഫോട്ടോ അനാച്ഛാദനവും അനുമോദന സമ്മേളനവും നടന്നു. നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് എൻ രാജേഷ-്‌കുമാർ ഉദ്ഘാടനംചെയ-്‌തു. ലൈബ്രറി കൗൺസിൽ ആലപ്പുഴ ജില്ലാ സെക്രട്ടറി കെ രഘുപ്രസാദ് ഫോട്ടോ അനാച്ഛാദനംചെയ-്‌തു. ലൈബ്രറി പ്രസിഡന്റ് കെ ബഷീർ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൻ എസ് സലിംകുമാറിനേയും എംബിബിഎസ് പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച ഡോക-്‌ടർ ബി ഹരിതയെയും താലൂക്കുതല വനിതാ വായനാമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ഡോ. ലത പി ബാബുവിനെയും ഉപഹാരങ്ങൾ നൽകി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ. സുകുമാര ബാബു അനുമോദിച്ചു. പഞ്ചായത്തംഗം മണിരാജൻ, ലൈബ്രറി സെക്രട്ടറി എ ബാലകൃഷ-്‌ണൻ നായർ, എം വേണുനാഥദാസ്, പി ജയൻ, ആർ ശോഭനൻ, എസ് രാജേഷ്, പി എൻ യശോധരൻ എന്നിവർ സംസാരിച്ചു.









0 comments