ad
Deshabhimani

പാലമേലിൽ കുടിവെള്ള വിതരണത്തിൽ വേർതിരിവ്‌

പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു; ഉടനടി വെള്ളമായി

Water Authority

കുടിവെള്ള പ്രശ്നപരിഹാരത്തിനായി സിപിഐ എമ്മിന്റെ നേതൃത്വത്തിൽ പാലമേൽ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നു

വെബ് ഡെസ്ക്

Published on Apr 25, 2026, 12:10 AM | 1 min read

സ്വന്തംലേഖകൻ

ചാരുംമൂട്

കുടിവെള്ളക്ഷാമം രൂക്ഷമായ പാലമേൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ടാങ്കറിൽ കുടിവെള്ള വിതരണം നടത്തുന്നതിലെ രാഷ്ട്രീയ പക്ഷപാതിത്വത്തിൽ പ്രതിഷേധിച്ച്‌ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. സമരത്തിന്‌ ഫലവുമുണ്ടായി. വിതരണം ചെയ്യാതിരുന്ന വാർഡുകളിൽ കുടിവെള്ളം ഉടനടി നൽകി. സിപിഐ എം പഞ്ചായത്തംഗങ്ങളുടെ വാർഡുകളിലാണ്‌ കുടിവെള്ള വിതരണത്തിൽ വേർതിരിവ്‌ കാണിച്ചത്‌. സിപിഐ എം പാലമേൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. തുടർന്ന് സെക്രട്ടറിയുടെ അഭാവത്തിൽ അസിസ്റ്റന്റ് സെക്രട്ടറിയുമായി ചർച്ച നടത്തി. ഒരുമാസത്തോളം കുടിവെള്ളം വിതരണം ചെയ്യാതിരുന്ന മുതുകാട്ടുകര വാർഡിലടക്കം കുടിവെള്ളം എത്തിച്ചു നൽകിയതിന്റെ അടിസ്ഥാനത്തിൽ സമരം പിൻവലിച്ചു. മുടങ്ങിക്കിടക്കുന്ന തൊഴിലുറപ്പ് പ്രവൃത്തികൾ ഏഴുദിവസത്തിനകം ആരംഭിക്കാമെന്ന ഉറപ്പും ഉദ്യോഗസ്ഥരിൽനിന്ന്‌ നേടി. സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ ബി വിനോദ്, ആർ ശശികുമാർ, ലോക്കൽ സെക്രട്ടറി കെ ഉത്തമൻ, ബ്ലോക്ക് പഞ്ചായത്തംഗം എസ് നിയാസ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ദിലീപ് മുഹ്സിൻ ഉൾപ്പെടെ ജനപ്രതിനിധികളും നേതാക്കളും സമരത്തിന് നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home