ad
Deshabhimani

ഓണക്കാല പച്ചക്കറി കൃഷി തുടങ്ങി

 ഓണക്കാല പച്ചക്കറി കൃഷിയുടെ ആദ്യ തൈനടീൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആർ നാസർ നിർവഹിക്കുന്നു

ഓണക്കാല പച്ചക്കറി കൃഷിയുടെ ആദ്യ തൈനടീൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആർ നാസർ നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Jun 20, 2026, 11:59 PM | 1 min read

കഞ്ഞിക്കുഴി
കെ കെ കുമാരൻ പെയിൻ ആൻഡ്‌ പാലിയേറ്റീവ് കെയർ സൊസൈറ്റി നേതൃത്വത്തില്‍ കർഷക അവാർഡ് ജേതാവ് ശുഭകേശൻ നടത്തുന്ന ഓണക്കാല പച്ചക്കറി കൃഷിയ്ക്ക് തുടക്കം. തൈനടീൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ നാസർ ഉദ്ഘാടനം ചെയ്തു. പൊതുമേഖലാ സ്ഥാപനമായ സിൽക്കിന്റെ പാട്ടത്തിനെടുത്ത പറമ്പിലാണ് പതിമൂന്നിനം പച്ചക്കറികളും വൈവിധ്യമാർന്ന പൂച്ചെടികളും കൃഷി ചെയ്യുന്നത്. പാലിയേറ്റീവ് ചെയർമാൻ എസ് രാധാകൃഷ്ണൻ, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് എം സന്തോഷ് കുമാർ, സിപിഐ എം ഏരിയാ സെക്രട്ടറി ബി സലിം, സുനീഷ്, അപ്പുക്കുട്ടൻ നായർ എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home