അരുമയായ് വളരും ‘മയൂരി’

രക്ഷിതാക്കൾ വേണ്ടെന്നുവച്ച ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് ശിശുക്ഷേമസമിതി ഏറ്റെടുത്തപ്പോൾ
ആലപ്പുഴ
മെഡിക്കൽ കോളേജിൽ രക്ഷിതാക്കൾ വേണ്ടെന്നുവച്ച ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിന് ഇനി ശിശുക്ഷേമസമിതിയുടെ തണൽ. സറൻഡർ നിയമപ്രകാരമാണ് ശനിയാഴ്‌ച കുഞ്ഞിനെ ഏറ്റെടുത്തത്. കുട്ടിക്ക് ‘മയൂരി’ എന്ന് പേരിട്ടു. പലവിധത്തിലുള്ള ജീവിതസാഹചര്യമാണ് തങ്ങളുടെ കുഞ്ഞുങ്ങളെ സർക്കാർ സംരക്ഷണയിൽ നൽകാൻ രക്ഷിതാക്കൾ തയ്യാറാകുന്നത്.
സറൻഡർ ചെയ്ത കുഞ്ഞിനെ ശിശുക്ഷേമസമിതി ഏറ്റെടുത്ത് ശിശുവികാസ് ഭവനിൽ തുടർസംരക്ഷണത്തിനായി നൽകി. ഇനി 60 ദിവസം മാതാവിനായി സ്ഥാപനം കാത്തിരിക്കും. അതിനുശേഷം കുഞ്ഞിനെ സർക്കാരിന്റെ ദത്തെടുക്കൽ സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ആളുകൾക്ക് നൽകാൻ നടപടിയിലേക്ക് നീങ്ങും. മെഡിക്കൽ കോളേജിൽ നടന്ന സറൻഡർ നടപടികളിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ഗീത, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ജിജി ജോൺ, ശിശുവികാസ് ഭവൻ ഹോം മാനേജർ മിഥുൻഷാ, സോഷ്യൽ വർക്കർ പ്രിമ, അഞ്ജലി എന്നിവർ പങ്കെടുത്തു.










0 comments