ആവേശമേറ്റി എൽഡിഎഫ് റാലികൾ

എൽഡിഎഫ് മാരാരിക്കുളം വടക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പൊതുസമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു
കഞ്ഞിക്കുഴി
എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ച് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് കമ്മിറ്റി കണിച്ചുകുളങ്ങരയിൽ സംഘടിപ്പിച്ച പ്രകടനവും സമ്മേളനവും മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്‌തു. ടി ജി അശോകൻ അധ്യക്ഷനായി. ഡി പ്രിയേഷ്‌കുമാർ സ്വാഗതം പറഞ്ഞു. പി പി ചിത്തരഞ്‌ജൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
ചേർത്തല തെക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ റാലിയും സമ്മേളനവും പി പി ചിത്തരഞ്‌ജൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. കെ പി മോഹനൻ അധ്യക്ഷനായി. ടി ജെ ആഞ്ചലോസ് മുഖ്യപ്രഭാഷണം നടത്തി. പി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. തണ്ണീർമുക്കം പഞ്ചായത്തിൽ റാലിയും പൊതുസമ്മേളനവും മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്‌തു. എസ് പ്രകാശൻ അധ്യക്ഷനായി. പി എസ് ഷാജി സ്വാഗതം പറഞ്ഞു. കഞ്ഞിക്കുഴിയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ പ്രസാദ് ഉദ്ഘാടനംചെയ്‌തു. എം ഡി സുധാകരൻ അധ്യക്ഷനായി. മന്ത്രി പി പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സി പി ദിലീപ് സ്വാഗതം പറഞ്ഞു. വി ജി മോഹനൻ, കെ ബി ബിമൽറോയ്, വി ടി ജോസഫ്, വി ടി രഘുനാഥൻനായർ,
ബി സലിം, എൻ എസ് ശിവപ്രസാദ്, എ കെ പ്രസന്നൻ, സി കെ സത്യൻ, ആർ ജയസിംഹൻ, ആർ സുഖലാൽ, എസ് ദേവദാസ്, ടി എം മഹാദേവൻ, എൻ ഡി ഷിമ്മി, എം പി സുഗുണൻ, വി ഉത്തമൻ, എം സന്തോഷ്‌കുമാർ, എസ് ഹെബിൻദാസ്, ആർ രവിപാലൻ, കെ നാസർ, കെ സുരജിത്ത്, ജിജോ രാധാകൃഷ്‌ണൻ, കെ എൻ കാർത്തികേയൻ, വി പി സന്തോഷ്, എൻ എം സുമേഷ്, സി കെ അശോകൻ, പ്രഭ മധു, എൻ സതീശൻ, പി കെ വേണുഗോപാൽ, അനിത തിലകൻ, സി സി ഷിബു, വി ഷാജി, പി നിധിൻ, പി കെ സോമൻ, വി ആർ ദിനേഷ്, ഉദേഷ് യു കൈമൾ, ഷാജി തണ്ണീർമുക്കം, ജി ശശിധരപ്പണിക്കർ, വി എൻ ആനന്ദരാജ്, ജി ശശികല, തോമസ് വടക്കേക്കരി, എം വി സുധാകരൻ, ഇ ആർ ഗിരിജ, എൻ ആർ രാജീന്ദ്, എസ് നിധീഷ്, എം ഡി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.








0 comments