കുറഞ്ഞ ചെലവിൽ മികച്ച ചികിത്സയെന്ന ഖ്യാതി കേരളത്തിന് സ്വന്തം: മുഖ്യമന്ത്രി

കായംകുളം
കുറഞ്ഞ ചെലവിൽ ആധുനിക ചികിത്സാസംവിധാനങ്ങൾ എല്ലാംതന്നെ ലഭ്യമാക്കുന്ന സംസ്ഥാനമെന്ന ഖ്യാതി ഇതിനകം തന്നെ നേടാൻ കേരളത്തിന് സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽമെക-്‌സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് കരീലക്കുളങ്ങര ജംഗ്ഷന് സമീപത്തെ് ആരംഭിച്ച എൽമെക-്‌സ് മൾട്ടി സ-്‌പെഷ്യാലിറ്റി ഹോസ്‌പിറ്റൽ ആൻഡ് റിസേർച്ച് സെന്റർ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യപരിപാലനത്തിൽ കൂടുതൽ ശ്രദ്ധചെലുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ശിശുമരണനിരക്ക് രാജ്യത്ത് ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്നതിലുപരി അമേരിക്കയെപ്പോലും ഇൗ മേഖലയിൽ പിന്നിലാക്കാൻ നമുക്കായെന്നും മുഖ്യമന്ത്രി പറഞ്ഞു.
യു പ്രതിഭ എംഎൽഎ അധ്യക്ഷയായി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അനുഗ്രഹപ്രഭാഷണം നടത്തി. വിവിധ വകുപ്പുകൾ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ-്‌തു. ആശുപത്രി ചെയർമാനും മാനേജിങ് ഡയറക-്‌ടറുമായ കെ ഡി ഗോപാലകൃഷ-്‌ണൻ, കായംകുളം നഗരസഭാധ്യക്ഷ പി ശശികല, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി, പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ് എൽ ഉഷ, ജില്ലാ പഞ്ചായത്തംഗം കെ ജി സന്തോഷ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം ജനുഷ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ എച്ച് ബാബുജാൻ, പത്തിയൂർ പഞ്ചായത്തംഗം ബി പവിത്രൻ, വിവിധ രാഷ്ട്രീയപാർടികളുടെ നേതാക്കളായ സന്ദീപ് വചസ-്‌പതി, എച്ച് ബഷീർകുട്ടി, തമ്പി മേടുതറ, ബി അബിൻഷാ, ശ്രീജിത്ത് പത്തിയൂർ, എൻ ശിവദാസൻ, എൻ ശ്രീകുമാർ, കെ ബി പ്രശാന്ത്, രാജീവ് വല്യത്ത്, ആശുപത്രി ഡെപ്യൂട്ടി മെഡിക്കൽ ഡയറക-്‌ടർ ഡോ.കിരൺ രഘുനാഥ് എന്നിവർ സംസാരിച്ചു.









0 comments