ad
Deshabhimani

ജപ്പാനറിയണം‍, 
കുട്ടനാട്ടിലെ കൃഷിരീതി

ജപ്പാനിലെ ടോക്കിയോ സർവകലാശാലയിൽനിന്ന് എത്തിയ ഡോ. നവോയ 
നോട കാത്സുഹമാ കർഷക-ശാസ്ത്രജ്ഞ മുഖാമുഖം പരിപാടിയിൽ പങ്കെടുത്തപ്പോൾ

ജപ്പാനിലെ ടോക്കിയോ സർവകലാശാലയിൽനിന്ന് എത്തിയ ഡോ. നവോയ 
നോട കാത്സുഹമാ കർഷക-ശാസ്ത്രജ്ഞ മുഖാമുഖം പരിപാടിയിൽ പങ്കെടുത്തപ്പോൾ

വെബ് ഡെസ്ക്

Published on Mar 11, 2026, 01:22 AM | 1 min read

മങ്കൊമ്പ്

കാർഷിക സർവകലാശാലയുടെ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിലെ കർഷക-ശാസ്ത്രജ്ഞ മുഖാമുഖത്തിൽ ജപ്പാനിൽനിന്ന്‌ അതിഥിയെത്തി. ഗവേഷണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുന്നതിനും കുട്ടനാട്ടിലെ നെൽകൃഷിയെ അറിയുന്നതിനും ജപ്പാനിലെ ടോക്കിയോ സർവകലാശാലയിൽനിന്ന്‌ എത്തിയ ഡോ. നവോയ നോട കാത്സുഹമായാണ്‌ പരിപാടിയിൽ പങ്കെടുത്തത്‌. കുട്ടനാട്ടിലെ കൃഷി രീതികളെ കുറിച്ച് കർഷകരുമായി സംവദിച്ചു. ജപ്പാനിൽ നെല്ല് കൃഷിയിൽ അനുവർത്തിക്കുന്ന രീതികളെക്കുറിച്ച് വിശദികരിച്ചു. വിവിധ പച്ചക്കറി വിളകൾ, തെങ്ങ്, വാഴ എന്നിവയുടെ വളപ്രയോഗം, കീടരോഗനിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ കർഷകർ സംശയം ഉന്നയിച്ചു. സംയോജിത വളപ്രയോഗം, പരിശോധന രോഗ കീട നിയന്ത്രണത്തെക്കുറിച്ചുള്ള കർഷകരുടെ സംശയങ്ങൾക്കുള്ള മറുപടി ശാസ്ത്രജ്ഞർ നൽകി. കർഷകർ കൊണ്ട് വന്ന രോഗ-കീട ബാധയേറ്റ സാംപിളുകൾ പരിശോധിച്ച്‌ പരിഹാര നിർദേശങ്ങൾ നൽകി. മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം മേധാവി ഡോ. എം സുരേന്ദ്രൻ, ശാസ്ത്രജ്ഞരായ ഡോ ജോബി ബാസ്റ്റിൻ, ഡോ ബിജു ജോസഫ്, ഡോ. പി എസ്‌ ബിന്ദു, ഡോ. കെ ബിനി, ഡോ. ജ്യോതി സാറ ജേക്കബ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home