ജ്വലിക്കുന്നു വഴിവിളക്കായെന്നും

yechuri

തെക്കേക്കര കിഴക്ക് സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്മരണം സിപിഐ എം ഏരിയ സെക്രട്ടറി ജി അജയകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 13, 2025, 12:00 AM | 4 min read

ചാരുംമൂട്

ചാരുംമൂട് ഏരിയായിൽ സീതാറാം യെച്ചൂരി അനുസ്മരണ സമ്മേളനങ്ങൾ നടന്നു. താമരക്കുളം വടക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാഘവൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി അംഗം ബി തുളസിദാസ് അധ്യക്ഷനായി. താമരക്കുളം തെക്ക് സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ജി രാജമ്മ ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയ പ്രസിഡന്റ്‌ പി രാജൻ അധ്യക്ഷനായി. പാലമേൽ വടക്ക് സിപിഐ എം ഏരിയ സെക്രട്ടറി ബി ബിനു ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം ബി വിനോദ് അധ്യക്ഷനായി. നൂറനാട് വടക്ക് ഏരിയ കമ്മിറ്റിയംഗം വി ഗീത ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം ജി പുരുഷോത്തമൻ അധ്യക്ഷനായി. പാലമേൽ തെക്ക് സിപിഐ എം ഏരിയ കമ്മിറ്റിയംഗം ആർ ശശികുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം എസ് സജി അധ്യക്ഷനായി. ചുനക്കര വടക്ക് സിപിഐ എം ഏരിയ കമ്മിറ്റി അംഗം എൻ എസ് സലീം കുമാർ ഉദ്ഘാടനം ചെയ്തു. പി കെ വാസു അധ്യക്ഷനായി. നൂറനാട് തെക്ക് അഡ്വ സഫിയ സുധീർ ഉദ്ഘാടനം ചെയ്തു. ജി അജികുമാർ അധ്യക്ഷനായി. വള്ളികുന്നം കിഴക്ക് ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറി എസ് അഷ്കർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം വി കെ അനിൽ അധ്യക്ഷനായി. വള്ളികുന്നം പടിഞ്ഞാറ് സിപിഐ എം ഏരിയ കമ്മിറ്റിയംഗം ആർ ബിനു ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ വി അഭിലാഷ് അധ്യക്ഷനായി. ചുനക്കര തെക്ക് സിപിഐ എം ഏരിയാ കമ്മിറ്റി അംഗം ബി പ്രസന്നൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി അംഗം ആർ രതീഷ് കുമാർ അധ്യക്ഷനായി. മാവേലിക്കര ഏരിയയിലെ 11 ലോക്കലുകളിൽ സിപിഐ എം നേതൃത്വത്തിൽ സീതാറാം യെച്ചൂരി അനുസ്മരണം നടന്നു. തെക്കേക്കര കിഴക്ക് ഏരിയാ സെക്രട്ടറി ജി അജയകുമാർ ഉദ്ഘാടനം ചെയ്തു. ടി വിശ്വനാഥൻ അധ്യക്ഷനായി തെക്കേക്കര പടിഞ്ഞാറ് ഏരിയാ കമ്മിറ്റിയംഗം ഡി തുളസീദാസ് ഉദ്ഘാടനം ചെയ്തു. കെ രാജേന്ദ്രൻ അധ്യക്ഷനായി. കറ്റാനത്ത് ഏരിയ കമ്മിറ്റി അംഗം ജി അജയകുമാർ ഉദ്ഘാടനം ചെയ്തു. എ എം ഹാഷിർ അധ്യക്ഷനായി. ഭരണിക്കാവിൽ ഏരിയ കമ്മിറ്റിയംഗം ഡോ. കെ മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. ബി വിശ്വനാഥൻ അധ്യക്ഷനായി. ചെട്ടികുളങ്ങര കിഴക്ക് ഏരിയ കമ്മിറ്റിയംഗം എസ് അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. കെ മുകുന്ദൻ അധ്യക്ഷനായി. ചെട്ടികുളങ്ങര തെക്ക് ജില്ലാ കമ്മിറ്റിയംഗം കെ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ഡി പങ്കജാക്ഷൻ അധ്യക്ഷനായി. ചെട്ടികുളങ്ങര വടക്ക് ഏരിയ കമ്മിറ്റിയംഗം കെ ശ്രീപ്രകാശ് ഉദ്ഘാടനം ചെയ്തു. സുരേന്ദ്രകുമാർ അധ്യക്ഷനായി. മാവേലിക്കര ടൗൺ തെക്ക് ഏരിയാ കമ്മിറ്റിയംഗം നവീൻ മാത്യു ഡേവിഡ് ഉദ്ഘാടനം ചെയ്തു. സെൻ സോമൻ അധ്യക്ഷനായി. ടൗൺ വടക്ക് ജില്ലാ കമ്മിറ്റിയംഗം ലീലാ അഭിലാഷ് ഉദ്ഘാടനം ചെയ്തു. അനു മാത്യു പോൾ അധ്യക്ഷനായി. തഴക്കരയിൽ ഏരിയാ കമ്മിറ്റിയംഗം എ എ അക്ഷയ് ഉദ്ഘാടനം ചെയ്തു. സി ഡി വേണുഗോപാൽ അധ്യക്ഷനായി. മാങ്കാംകുഴിയിൽ ഏരിയ കമ്മിറ്റിയംഗം സിബി വർഗീസ് ഉദ്ഘാടനം ചെയ്തു. ആർ ശശികുമാർ അധ്യക്ഷനായി. കായംകുളം സിപിഐ എം അലിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാർഷികം ലോക്കൽ കമ്മിറ്റി കേന്ദ്രങ്ങളിൽ ആചരിച്ചു. അനുസ്മരണ റാലിയും യോഗവും സംഘടിപ്പിച്ചു. എൻ എസ് സ്മാരക മന്ദിരത്തിൽ ഏരിയാ സെക്രട്ടറി ബി അബിൻഷാ പതാക ഉയർത്തി.തുടർന്ന് ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു.കണ്ടല്ലൂരിൽ സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ ഉദ്ഘാടനം ചെയ്തു.എം പുഷ്‌കരൻ അധ്യക്ഷനായി. കൃഷ്ണപുരത്ത് ജില്ലാ കമ്മിറ്റി അംഗം പി ഗാനകുമാർ ഉദ്ഘാടനം ചെയ്തു.ജി രാഹുൽ അധ്യക്ഷനായി. പുള്ളിക്കണക്ക് യു പ്രതിഭ എം എൽ എ ഉദ്ഘാടനം ചെയ്തു.ഐ റഫീക്ക് അധ്യക്ഷനായി.പുതിയവിളയിൽ ജില്ലാ കമ്മിറ്റി അംഗം ഷെയ്ക് പി ഹാരീസ് ഉദ്ഘാടനം ചെയ്തു.എസ് രാജേഷ് അധ്യക്ഷനായി.ദേവികുളങ്ങരയിൽ ഏരിയാ സെക്രട്ടറി ബി അബിൻഷാ ഉദ്ഘാടനം ചെയ്തു.ആർ ശശിധരൻ അധ്യക്ഷനായി. ചേരാവള്ളിയിൽ പി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.എ സെയ്ഫുദ്ദീൻ അധ്യക്ഷനായി. പുതുപ്പള്ളിയിൽ മുരളി തഴക്കര ഉദ്ഘാടനം ചെയ്തു.ടി യേശുദാസ് അധ്യക്ഷനായി. ചിറക്കടവത്ത് എസ് നസിം ഉദ്ഘാടനം ചെയ്തു. കെ കെ അനിൽകുമാർ അധ്യക്ഷനായി. കരീലക്കുളങ്ങരയിൽ എസ് ആസാദ് ഉദ്ഘാടനം ചെയ്തു.എൻ ഹരിപ്രസാദ് അധ്യക്ഷനായി.കീരിക്കാട് വി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.വി സുദേവൻ അധ്യക്ഷനായി. പത്തിയൂരിൽ എസ് പവനനാഥൻ ഉദ്ഘാടനം ചെയ്തു.ജി ഹരികുമാർ അധ്യക്ഷനായി. രാമപുരത്ത് കെ പി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കെ എസ് ഗോപകുമാർ അധ്യക്ഷനായി. എരുവയിൽ എൻ ശിവദാസൻ ഉദ്ഘാടനം ചെയ്തു.വി ബോബൻ അധ്യക്ഷനായി.പെരുങ്ങാലയിൽ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.കെ ജയപ്രകാശ് അധ്യക്ഷനായി. ഹരിപ്പാട്‌​ കുമാരപുരം തെക്ക് സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്‌മരണം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം സത്യപാലൻ ഉദ്ഘാടനംചെയ്‌തു. സിദ്ധാർഥൻ അധ്യക്ഷനായി. ഹരിപ്പാട് ഏരിയ സെക്രട്ടറി സി പ്രസാദ് ഉദ്ഘാടനംചെയ്‌തു. കെ മോഹനൻ അധ്യക്ഷനായി. കരുവാറ്റ വടക്ക് എസ് സുരേഷ് ഉദ്ഘാടനംചെയ്‌തു. കെ രംഗനാഥക്കുറുപ്പ് അധ്യക്ഷനായി. ഹരിപ്പാട് ടൗൺ ഈസ്‌റ്റിൽ ടി തിലകരാജ് ഉദ്ഘാടനംചെയ്‌തു. ആർ അനിൽകുമാർ അധ്യക്ഷനായി. ​തൃക്കുന്നപ്പുഴയിൽ എം തങ്കച്ചൻ ഉദ്ഘാടനംചെയ്‌തു. പി വസന്തൻ അധ്യക്ഷനായി. പള്ളിപ്പാട് എസ് സുരേഷ് ഉദ്ഘാടനംചെയ്‌തു. എൻ ബാലകൃഷ്‌ണൻ അധ്യക്ഷനായി. ചെറുതനയിൽ എസ് കൃഷ്‌ണകുമാർ ഉദ്ഘാടനംചെയ്‌തു. പി ജി ശശി അധ്യക്ഷനായി. വീയപുരത്ത് ടി ആർ അരുൺ ചന്ദ്രൻ ഉദ്ഘാടനംചെയ്‌തു. സൈമൺ എബ്രഹാം അധ്യക്ഷനായി. കരുവാറ്റയിൽ സി രത്നകുമാർ ഉദ്ഘാടനംചെയ്‌തു. കമലൻ അധ്യക്ഷനായി. കുമാരപുരം വടക്ക് അഡ്വ. എം എം അനസ് അലി ഉദ്‌ഘാടനംചെയ്‌തു. യു പ്രദീപ് അധ്യക്ഷനായി. ചേപ്പാട് പടിഞ്ഞാറ് ജില്ലാ കമ്മിറ്റി അംഗം ടി കെ ദേവകുമാർ ഉദ്ഘാടനം ചെയ്തു. മനു ദിവാകരൻ അധ്യക്ഷനായി. ആറാട്ടുപുഴ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയിൽ ജി ബിജു കുമാർ ഉദ്ഘാടനം ചെയ്തു. സി പൊന്നൻ അധ്യക്ഷനായി. ​കാർത്തികപ്പള്ളി അഡ്വ. ബി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ എൻ തമ്പി അധ്യക്ഷനായി. ​ആറാട്ടുപുഴ നോർത്ത് ആർ വിജയകുമാർ ഉദ്ഘാടനം ചെയ്തു. വി സുഗതൻ അധ്യക്ഷനായി. ഹരിപ്പാട് ടൗൺ സൗത്ത് എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഈപ്പൻ ജോൺ അധ്യക്ഷനായി. കാർത്തികപ്പള്ളി സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയെ ആറാട്ടുപുഴ തെക്ക് ലോക്കൽ കമ്മിറ്റി അനുസ്മരിച്ചു. കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ ഉദ്ഘാടനംചെയ്തു. ലോക്കൽ കമ്മിറ്റിയംഗം എം ഉത്തമൻ അധ്യക്ഷനായി. മുതുകുളത്ത്‌ ഏരിയ കമ്മിറ്റിയംഗം ടി എസ് താഹ ഉദ്ഘാടനംചെയ്തു. ലോക്കൽ കമ്മിറ്റിയംഗം പി ചന്ദ്രബാബു അധ്യക്ഷനായി. ചേപ്പാട് പടിഞ്ഞാറ് ജില്ലാ കമ്മിറ്റിയംഗം ടി കെ ദേവകുമാർ ഉദ്ഘാടനംചെയ്തു. ലോക്കൽ കമ്മിറ്റിയംഗം സി ശശിധരൻപിള്ള അധ്യക്ഷനായി. കാർത്തികപ്പള്ളിയിൽ ഏരിയ കമ്മിറ്റിയംഗം ബി രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. ഏരിയ കമ്മിറ്റിയംഗം കെ എൻ തമ്പി അധ്യക്ഷനായി. ​ചിങ്ങോലിയിൽ കെജിഒഎ മുൻ ജില്ലാ സെക്രട്ടറി രമേശ് ഗോപിനാഥ് ഉദ്ഘാടനംചെയ്തു. ലോക്കൽ കമ്മിറ്റിയംഗം ജി ശശിധരൻ അധ്യക്ഷനായി. ചേപ്പാട് കിഴക്കിൽ ജില്ലാ സെക്രട്ടറിയറ്റംഗം ജി ഹരിശങ്കർ ഉദ്ഘാടനംചെയ്തു. ഷീജ മോഹൻ അധ്യക്ഷയായി.



deshabhimani section

Related News

View More
0 comments
Sort by

Home