"മണിനാദം' മുഴക്കി ഇപ്റ്റ വിജയികളായി

ജില്ലാ യുവജനകേന്ദ്രം സംഘടിപ്പിച്ച മണിനാദം നാടൻപാട്ട് ജില്ലാതല മത്സരവിജയികൾക്ക് പി പി ചിത്തരഞ്ജൻ എംഎൽഎ സമ്മാനങ്ങൾ വിതരണംചെയ്യുന്നു
ആലപ്പുഴ
സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മണിനാദം നാടൻപാട്ട് ജില്ലാ മത്സരം സംഘടിപ്പിച്ചു. പാതിരാപ്പള്ളി ഉദയ റീഡിങ് റൂം ആൻഡ് ലൈബ്രറിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ യുവജനക്ഷേമ ബോർഡ് അംഗം എസ് ദീപു അധ്യക്ഷനായി. പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്‌ത് വിജയികൾക്ക് സമ്മാനങ്ങൾ നൽകി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം എസ് അരുൺ, ആര്യാട് ബ്ലോക്ക് പഞ്ചായത്തംഗം ലിസ വർഗീസ്, ജില്ലാ യൂത്ത് കോ–-ഓർഡിനേറ്റർ ജെയിംസ് ശമുവേൽ, ആര്യാട് ബ്ലോക്ക് കോ ഓർഡിനേറ്റർ എ അഖിൽ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ബി ഷീജ, വിധികർത്താക്കളായ സജി താന്നിക്കൽ, ധനേഷ് കാരയാട് എന്നിവർ സംസാരിച്ചു. ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് ഒന്നാം സ്ഥാനവും കായിപ്പുറം സൗഹൃദ വേദി വായനശാല രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടിയ ടീമിന് യഥാക്രമം 25000, 10000 രൂപ ക്യാഷ് അവാർഡും ട്രോഫിയും വിതരണംചെയ്തു. ഒന്നാംസ്ഥാനം നേടിയ ടീം സംസ്ഥാനമത്സരത്തിൽ പങ്കെടുക്കും.










0 comments