ad
Deshabhimani

ഭരണഘടന മുറുകെപ്പിടിച്ച‍് ...

republic day

രഞ്ജിനി ക്ലബ്ബ്, വായനശാല എന്നിവയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി നടന്ന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ബി ഷാജ്ലാൽ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 28, 2026, 12:22 AM | 2 min read

മാന്നാർ

ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച താലൂക്ക്തല റിപ്പബ്ലിക് സദസ് മാന്നാർ നാഷണൽ ഗ്രന്ഥശാലാ ഹാളിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. പി വിശ്വംഭരപ്പണിക്കർ ഉദ്ഘാടനംചെയ്‌തു .താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ സലിം പടിപ്പുരക്കൽ അധ്യക്ഷനായി. ലൈബ്രറി കൗൺസിൽ സെക്രട്ടറി പി ആർ വിജയകുമാർ, ടി കെ സുഭാഷ്, അഡ്വ. രാജൻ എബ്രഹാം, പ്രൊഫ. പി ഡി ശശിധരൻ, സുരേഷ് ചേക്കോട്ട്, ശശിധരൻ ആർ പിള്ള, എൽ പി സത്യപ്രകാശ്, മാധവൻ കലാഭവൻ എന്നിവർ സംസാരിച്ചു. തൃപ്പെരുന്തുറ കലാപോഷിണി ഗ്രന്ഥശാലയിൽ പ്രസിഡന്റ്‌ പി വിജയകമാർ, കുട്ടമ്പേരൂർ മഹാത്മജി സ്‌മാരക വായനശാലയിൽ പ്രസിഡന്റ്‌ പി എൻ ശെൽവരാജനും ചെന്നിത്തല കിഴക്കേവഴി ജനത ഗ്രന്ഥശാലയില്‍ പ്രസിഡന്റ് വിശ്വാസ് പുളിന്താനത്തും മാന്നാർ പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റ്‌ ബി കെ പ്രസാദും ചെന്നിത്തല പഞ്ചായത്തിൽ വി ബിനു രാജ് എന്നിവരും പതാക ഉയർത്തി. ​മങ്കൊമ്പ് കളങ്ങര-പുതുക്കരി യുഗതാര ഗ്രന്ഥശാലയുടെ ആഘോഷത്തിന്റെ ഭാഗമായി പ്രസിഡന്റ്‌ സി കെ പ്രസന്നകുമാർ ദേശീയപതാക ഉയർത്തി. തലവടി പഞ്ചായത്ത്‌ അംഗം സുജിമോൾ സന്തോഷ്‌ റിപ്പബ്ലിക്ദിന സന്ദേശം നൽകി. രാമങ്കരി ബാർ അസോസിയേഷൻ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു പ്രസിഡന്റ്‌ അഡ്വ. സന്തോഷ്‌ കുര്യൻ ദേശീയപതാക ഉയർത്തി. രാമങ്കരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട്‌ പി അരുൺകുമാർ റിപ്പബ്ലിക്ദിന സന്ദേശം നൽകി. ബാർ അസോസിയേഷൻ സെക്രട്ടറി വിനീത, അഭിഭാഷകരായ പി പി മധുസൂദനൻ, ഡി സലിംകുമാർ, പ്രീതി സജി, സുദീപ് വി നായർ, കോടതി ജൂനിയർ സൂപ്രണ്ടന്റ്‌ ശ്രീകുമാർ, ക്ലർക്‌സ്‌ അസോസിയേഷൻ പ്രതിനിധി സരിത എന്നിവർ സംസാരിച്ചു. ചെങ്ങന്നൂർ രഞ്‌ജിനി ക്ലബ്‌, വായനശാല എന്നിവയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം ആചരിച്ചു. ക്ലബ് പ്രസിഡന്റ്‌ അഡ്വ. റെഞ്ചി ചെറിയാൻ ദേശീയപതാക ഉയർത്തി. സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ബി ഷാജ്‌ലാൽ ഉദ്ഘാടനംചെയ്‌തു. ഗ്രന്ഥശാലാ പ്രസിഡന്റ്‌ അഡ്വ. റെഞ്ചി ചെറിയാൻ അധ്യക്ഷനായി. മുളക്കുഴ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ രമണിക സന്തോഷ്‌ റിപ്പബ്ലിക് ദിന സന്ദേശം നൽകി. പഞ്ചായത്തം വി വി സുരേഷ്, രഞ്‌ജിനി ക്ലബ് രക്ഷാധികാരി കെ എൻ സദാനന്ദൻ, ജോയിന്റ്‌ സെക്രട്ടറി ഷെഫ്‌ന കുഞ്ഞുമോൻ, ഗ്രന്ഥശാലാ സെക്രട്ടറി എസ് രതീഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home