ഹോളി ഫാമിലി ഗേൾസിൽ ഇൻഡോർ ബാസ-്‌കറ്റ്ബോൾ കോർട്ട്

കൈനകരി ഹോളി ഫാമിലി ഗേൾസ് ഹൈസ-്‌കൂൾ ഇൻഡോർ ബാസ-്‌കറ്റ്ബോൾ കോർട്ട് മാനേജർ സിസ്‌റ്റർ റോസ്ഹിത സിഎംസി ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
കൈനകരി ഹോളി ഫാമിലി ഗേൾസ് ഹൈസ-്‌കൂളിൽ പുതുതായി നിർമിച്ച ഇൻഡോർ ബാസ്‌കറ്റ്‌ബോൾ കോർട്ട് മാനേജർ സിസ്‌റ്റർ റോസ്ഹിത സിഎംസി ഉദ്ഘാടനംചെയ-്‌തു. ഫാ. വർഗീസ് കായിത്തറ വെഞ്ചെരിച്ചു. എഡിബിഎ പ്രസിഡന്റ് റോണി മാത്യു മുഖ്യാതിഥിയായി. പിആർഒ തോമസ് മത്തായി കരിക്കംപള്ളിൽ, ട്രഷറർ ജെയിൻ ജോസ്, ഹെഡ്‌മിസ്ട്രസ് ജെസമ്മ ജോസഫ്, സ്‌റ്റാഫ് പ്രതിനിധി അലക-്‌സ് റൂബിൻ, അഡ്വ. ടി ടി സുധീഷ്, പഞ്ചായത്ത് പ്രസിഡന്റ് എസ് ഡി രവി, കോച്ചുമാരായ നൗഷാദ്, വിഷ-്‌ണു എന്നിവർ സംസാരിച്ചു. വിദ്യാർഥിനികൾ പങ്കെടുത്ത പ്രദർശനമത്സരവും നടന്നു.










0 comments