ജോസഫൈനെ അനുസ-്‌മരിച്ചു

ചാരുംമൂട്ടിൽ നടന്ന എം സി ജോസഫൈൻ അനുസ-്‌മരണ സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും മഹിളാ അസോസിയേഷൻ അഖിലേന്ത്യാ നേതാവുമായിരുന്ന എം സി ജോസഫൈൻ അനുസ-്‌മരണ ദിനം മഹിളാ അസോസിയേഷൻ ചാരുംമൂട് ഏരിയ കമ്മിറ്റി ചാരുംമൂട്ടിൽ ആചരിച്ചു. പതാക ഉയർത്തലിനും പുഷ-്‌പാർച്ചനയ-്‌ക്കും ശേഷം നടന്ന സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ഉദ്ഘാടനംചെയ-്‌തു. മഹിളാ അസോസിയേഷൻ ജില്ലാ വൈസ-്‌പ്രസിഡന്റ് ജി രാജമ്മ അധ്യക്ഷയായി. നേതാക്കളായ ഷീജ സുരേഷ്, വി ഗീത, അജിത തുളസീദാസ്, സീന, ശാന്തി സുഭാഷ്, അമ്പിളി, ഉഷ എന്നിവർ സംസാരിച്ചു.ജില്ലയിലെങ്ങും യൂണിറ്റ് തലങ്ങളിലും അനുസ്‌മരണ പരിപാടികൾ നടന്നു.










0 comments