ബ്യൂട്ടീഷൻസിന് പെൻഷനും ക്ഷേമനിധിയും അനുവദിക്കുക

ബ്യൂട്ടി പാലർ ഓർണേഴ്സ് സമിതി ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി റെജീന സലീം ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
ബ്യൂട്ടീഷൻസിന് പെൻഷനും ക്ഷേമനിധിയും അനുവദിക്കണമെന്ന് ബ്യൂട്ടീപാർലർ ഓണേഴ്സ് സമിതി ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ആലപ്പുഴ എൻജിഒ യൂണിയൻ ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി റെജീന സലീം ഉദ്ഘാടനംചെയ്തു. അനിത ജോൺ അധ്യക്ഷയായി. ബിജു പൊളോണിയ, ആർ രതീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബിജു പൊളോണിയ (പ്രസിഡന്റ്), നിഷ സുനിൽ, ജയാരവി, വിനീത (വൈസ് പ്രസിഡന്റ്‌മാർ), അനിതാ ജോൺ (സെക്രട്ടറി), യമുന, ജ്യോതി ജോൺസൺ, സുജിത സുഗതൻ, (ജോയിന്റ് സെക്രട്ടറിമാർ), ആർ രതീഷ് (ട്രഷറർ).









0 comments