ad
Deshabhimani

യുദ്ധവിരുദ്ധ സന്ദേശവുമായി ഗോർണിക്ക

DYFI

ഡിവൈഎഫ്ഐ പ്രതിനിധി സമ്മേളന നഗറിൽ രക്തസാക്ഷി മണ്ഡപത്തിന് പിന്നിൽ സ്ഥാപിച്ച ഗോർണിക്കയുടെ മിനിയേച്ചർ

വെബ് ഡെസ്ക്

Published on Jul 17, 2026, 11:58 PM | 1 min read

മാവേലിക്കര

ഡിവൈഎഫ്ഐ ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനം നടന്ന എം രജീഷ് നഗറിന് മുന്നിലെ രക്തസാക്ഷി മണ്ഡപത്തിന്റെ പശ്ചാത്തലമായി സ്ഥാപിച്ച ഗോർണിക്കയുടെ ചെറുപതിപ്പ് ശ്രദ്ധേയമായി. ഡിവൈഎഫ്ഐ മാവേലിക്കര ടൗൺ തെക്ക് മേഖലാ കമ്മിറ്റി അംഗം ശംഭുവിന്റെ ആശയത്തിൽ ചിത്രകാരൻ ആദർശ്, ശിൽപ്പി അഖിൽ, ശരത് എന്നിവർ ചേർന്നാണ് "മിനിയേച്ചർ’ തയ്യാറാക്കിയത്. വിഖ്യാത സ്പാനിഷ് ചിത്രകാരൻ പിക്കാസോയുടേതാണ്, ഭീമമായ കാൻവാസിൽ ചെയ്ത "ഗോർണിക്ക’. "റിയലിസം’ മൂവ്മെന്റിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ശിൽപ്പങ്ങളും യുദ്ധത്തിന്റെ ഭീകരതയും സാധാരണ മനുഷ്യരുടെ നിസ്സഹായതയും പ്രതിഫലിപ്പിച്ച് 1937 ൽ പിക്കാസോ തയ്യാറാക്കിയ ഗോർണിക്ക എന്ന പെയിന്റിങ്ങിൽ നിന്ന്‌ തെരഞ്ഞെടുത്ത ചിത്രങ്ങൾ സംയോജിപ്പിച്ചാണ് "മിനിയേച്ചർ’ തയ്യാറാക്കിയത്. സ്പാനിഷ് ആഭ്യന്തരയുദ്ധത്തിനിടെ, 1937 ഏപ്രിൽ 26-ന് ഫ്രാങ്കോയുടെ ദേശീയസർക്കാർ ആവശ്യപ്പെട്ടതനുസരിച്ച്, നാസി ജർമനിയുടേയും ഫാസിസ്റ്റ് ഇറ്റലിയുടേയും പോർവിമാനങ്ങൾ ബാസ്ക് പ്രവിശ്യയിലെ ഗോർണിക്ക നഗരം ബോംബിട്ടു നശിപ്പിച്ചതിനോട് പ്രതികരിച്ചായിരുന്നു പിക്കാസോയുടെ ഈ സൃഷ്ടി. സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാൻ ഇപ്പോഴും ലോകത്ത് പലയിടത്തും "ഗോർണിക്ക’ പ്രദർശിപ്പിക്കാറുണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home