ad
Deshabhimani

വിശ്രമമില്ലാതെ 
നേട്ടങ്ങൾക്കുപിന്നാലെ 
ഗീത ടീച്ചർ

തായ്‌ലൻഡിൽ നടന്ന അന്താരാഷ്ട്ര അത്ലറ്റിക്‍സ് മീറ്റിൽ ഇന്ത്യയെ 
പ്രതിനിധീകരിച്ച ഗീത

തായ്‌ലൻഡിൽ നടന്ന അന്താരാഷ്ട്ര അത്ലറ്റിക്‍സ് മീറ്റിൽ ഇന്ത്യയെ 
പ്രതിനിധീകരിച്ച ഗീത

വെബ് ഡെസ്ക്

Published on Apr 11, 2026, 12:24 AM | 1 min read

കായംകുളം

​അധ്യാപക ജീവിതത്തിൽനിന്ന്‌ വിരമിച്ച ഗീതടീച്ചർ വിശ്രമജീവിതത്തിന് നോ പറഞ്ഞ് കായികരംഗത്ത് രാജ്യാന്തര തരത്തിൽ മികവുതെളിയിച്ച് മാതൃകയാകുന്നു. തായ്‌ലൻഡിൽ നടന്ന ഇന്റർനാഷണൽ അത-്‌ലറ്റിക-്‌സ്‌ മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ടു മെഡലുകളാണ് നേടിയത്. അഞ്ച് കിലോമീറ്റർ നടത്തത്തിൽ വെങ്കലവും മിക-്‌സഡ് റിലേയിൽ (4x400 ) വെള്ളിമെഡലുംനേടി. കായംകുളം എംആർ പിഎം ഹൈസ-്‌കൂളിലെ മലയാളം അധ്യാപികയായിരുന്ന കണ്ടല്ലൂർ വടക്ക് ഗൗരീശത്തിൽ എം ഗീതയെന്ന അറുപതുകാരി നാടിന്റെ അഭിമാനമായി. ദുബായിൽ നടന്ന മാസ്റ്റേഴ്സ് ഇന്റർനാഷണൽചാമ്പ്യൻഷിപ് വെറ്ററൻസ് ഓപ്പൺ മീറ്റിൽ നീന്തലിൽ 200 മീറ്റർ ബാക്ക്സ്ട്രോക്കിൽ സ്വർണമെഡലും 50 മീറ്റർ ബാക്ക് സ്ട്രോക്കിലും, 100 മീറ്റർ ഫ്രീസ്റ്റൈലിലും വെള്ളിയും നേടിയിരുന്നു. 2019ൽ ഗുജറാത്തിലെ വഡോദരയിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ 200 മീറ്റർ നീന്തൽ ബാക്ക് സ്ട്രോക്കിൽ ഗോൾഡ് മെഡൽ ഉൾപ്പെടെ മൂന്ന് മെഡലുകളാണ് നേടിയത്. സർവീസിൽ നിന്നും വിരമിക്കാൻ ഒരു വർഷം ബാക്കിയിരിക്കെയായിരുന്നു ഈ നേട്ടം. ഇതിലൂടെ ജപ്പാനിലെ രാജ്യാന്തര മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയും നേടി. വയനാട് നടന്ന സംസ്ഥാന മത്സരത്തിലും അയോധ്യയിൽ നടന്ന നാഷണൽ മീറ്റിലും മെഡലുകൾ നേടി. ഇതുവരെ ആറ്‌ രാജ്യാന്തര മത്സരത്തിൽ പങ്കെടുത്തു. വഞ്ചിപ്പാട്ടും തുഴച്ചിലും ഗീതടീച്ചർക്ക് ഹരമാണ്. സ-്‌ത്രീകൾ തുഴഞ്ഞ തെക്കനോടി വള്ളത്തിലെ തുഴക്കാരിയായി നെഹ്‌റുട്രോഫിയിൽ 14 തവണ വിജയിയായി. തുഴക്കാരി, താളക്കാരി, ലീഡിങ്‌ ക്യാപ്റ്റൻ എന്നിവയിലും മികവ് തെളിയിച്ചു. കേരളത്തിലെ ആദ്യത്തെ വനിതാഅമ്പയർ ആകാനും സാധിച്ചു. സ-്‌ക‍ൗട്ട്സ് ആൻഡ്‌ ഗൈഡ്സ് സ്‌റ്റേറ്റ് ട്രെയ്‌നറാണ്‌. ഒട്ടേറെ പുരസ-്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. രണ്ടുതവണ മികച്ച ബിഎൽഒ അവാർഡും നേടി. ഭർത്താവ്: റിട്ട. കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ബാബു. മക്കൾ: അനഘ, ആശിഖ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home