ഗണിതാധ്യാപകർക്ക് യാത്രയയപ്പ്

ചേർത്തല വിദ്യാഭ്യാസജില്ലയിൽ വിരമിച്ച ഗണിതാധ്യാപകർക്ക് ഗണിത ക്ലബ് നൽകിയ യാത്രയയപ്പിൽനിന്ന്
ചേർത്തല
വിദ്യാഭ്യാസജില്ലയിൽ വിരമിച്ച ഗണിതാധ്യാപകർക്ക് ഗണിത ക്ലബ് യാത്രയയപ്പ് നൽകി. കണ്ടമംഗലം ഹയർസെക്കൻഡറി സ്‌കൂൾ പ്രധാനാധ്യാപകൻ ഋഷി നടരാജൻ ഉദ്‌ഘാടനംചെയ്‌തു. ചേർത്തല ഹോളിഫാമിലി ഹയർസെക്കൻഡറി അധ്യാപകൻ സാജു തോമസ് അധ്യക്ഷനായി. എം സുരേഷ്, എം എസ് റനീഷ്, എസ് സൈന, സീമ സുഗതൻ, വി ജ്യോതിലക്ഷ്‌മി എന്നിവർ സംസാരിച്ചു. സിജിന ആന്റണി, ജി സതീഷ്‌കുമാർ, പി ലതിക, പി ആർ സുജാത റാവു എന്നിവർ ഉപഹാരം കൈമാറി.










0 comments