ഫാ. സാം കുട്ടന്പേരൂരിന് യാത്രയയപ്പ് നൽകി

കരിമുളയ-്‌ക്കൽ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക-്‌സ് ഇടവക പള്ളി വികാരി ഡോ. സാം കുട്ടന്പേരൂരിനെ മുംബൈ സുപ്രീം അലൈഡ് പ്രൈവറ്റ് ലിമിറ്റഡ് എംഡി ബെന്നി ജോർജ് ആദരിക്കുന്നു
ചാരുംമൂട്
മുപ്പത്തിരണ്ട് വർഷത്തെ പൗരോഹിത്യ സേവനത്തിനുശേഷം വിരമിക്കുന്ന കരിമുളയ-്‌ക്കൽ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക-്‌സ് ഇടവക പള്ളി വികാരി ഡോ. സാം കുട്ടന്പേരൂരിന് പൗരാവലി യാത്രയയപ്പ് നൽകി. ചാരുംമൂട് - കരിമുളയ-്‌ക്കൽ പ്രദേശത്തെ സാമൂഹിക പ്രവർത്തകരുടെയും ചാരുമൂട് ക്രിസ്‌ത്യൻ എക്യുമെനിക്കൽ ഫെല്ലോഷിപ്പിന്റെയും ആഭിമുഖ്യത്തിലായിരുന്നു യാത്രയയപ്പ് സംഘടിപ്പിച്ചത്. എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ-്‌തു. കരിമുളയ-്‌ക്കൽ സിഎസ്ഐ ഇടവക വികാരി സാം മാത്യു റോയി അധ്യക്ഷനായി. മുംബൈ സുപ്രീം അലൈഡ് പ്രൈവറ്റ് ലിമിറ്റഡ് എംഡി ബെന്നി ജോർജ് ഡോ. ഫാ. സാം കുട്ടന്പേരൂരിനെ ആദരിച്ചു. പഞ്ചായത്തംഗം ആശ രതീഷ്, കെ ബാബു, നെടിയത്ത് ജ്യോതിസ്, കെ സണ്ണിക്കുട്ടി, അജി ഏഴാംകുറ്റി, ബാബു ഷംഫോർഡ്, ജോർജ് ഫിലിപ്പ്, വി ആർ സോമൻ, രഞ്ജിത്ത്, കെ രാജൻ, എസ് ജമാൽ, എസ് മധുകുമാർ, ജിബു കെ ജോയി, ജോമോൻ എന്നിവർ സംസാരിച്ചു.










0 comments