ad
Deshabhimani

ആവേശമായി വികസന സന്ദേശ ജാഥ

vikasanamunnetta jadha

സിപിഐ ദേശീയ കൗൺസിൽ അംഗം ടി ടി ജിസ്‌മോൻ നയിക്കുന്ന എൽഡിഎഫ് വികസന സന്ദേശ ജാഥയുടെ 
മൂന്നാം ദിവസ പര്യടനം പള്ളിപ്പാട് തുണ്ടുപറമ്പ് ജങ്ഷനിൽ ജേക്കബ് തോമസ് അരികുപുറം ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 03, 2026, 12:07 AM | 1 min read

ആലപ്പുഴ

എൽഡിഎഫ് വികസന മുന്നേറ്റ ജാഥകൾക്ക്‌ മുന്നോടിയായി എംഎൽഎമാരും എൽഡിഎഫ്‌ നേതാക്കളും നയിക്കുന്ന സന്ദേശ ജാഥകൾ ജില്ലയിൽ പര്യടനം തുടരുന്നു. എൽഡിഎഫ്‌ സർക്കാരിന്റെ വികസനങ്ങൾ നേരിട്ടറിഞ്ഞ ജനങ്ങൾ വഴിയോരങ്ങളിലും സ്വീകരണകേന്ദ്രങ്ങളിലും ജാഥയ്ക്ക്‌ ഉജ്വല സ്വീകരണമൊരുക്കി. പി പി ചിത്തരഞ്‌ജൻ എംഎൽഎ നയിച്ച ആലപ്പുഴ നിയമസഭാ മണ്ഡലം ജാഥയും എച്ച്‌ സലാം എംഎൽഎ നയിച്ച അമ്പലപ്പുഴ മണ്ഡലം ജാഥയും മന്ത്രി പി പ്രസാദ്‌ നയിച്ച ചേർത്തല മണ്ഡലം ജാഥയും തിങ്കളാഴ്‌ച സമാപിച്ചു. കാർത്തികപ്പള്ളി ​സിപിഐ ദേശീയ കൗൺസിൽ അംഗം ടി ടി ജിസ്‌മോൻ നയിക്കുന്ന എൽഡിഎഫ് ഹരിപ്പാട് മണ്ഡലം വികസന സന്ദേശ ജാഥയുടെ മൂന്നാം ദിവസത്തെ പര്യടനം പൂര്‍ത്തിയായി. പള്ളിപ്പാട് തുണ്ടുപറമ്പിൽ ജങഷനിൽ കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് തോമസ് അരികുപുറം ഉദ്ഘാടനംചെയ്‌തു. ദേവദാസ് അധ്യക്ഷനായി. ജാഥാ മാനേജർ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം സത്യപാലൻ, ജില്ലാ കമ്മിറ്റിയംഗം ടി കെ ദേവകുമാർ, എസ് കൃഷ്‌ണൻകുട്ടി, ടി ആർ അരുൺചന്ദ്രൻ, ഗോപി പള്ളിപ്പാട്, രാജേഷ് എന്നിവർ സംസാരിച്ചു. സ്വീകരണകേന്ദ്രങ്ങളിൽ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി ജെ ആഞ്ചലോസ്, സിപിഐ എം ഹരിപ്പാട് ഏരിയ സെക്രട്ടറി സി പ്രസാദ്, കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ, സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ കാർത്തികേയൻ, എം എം അനസ്അലി, കെ ജി സന്തോഷ്, സി വി രാജീവ്, യു ദിലീപ് എന്നിവർ സംസാരിച്ചു. ചേപ്പാട് ഗ്രാമശ്രീയിൽ ജാഥ സമാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home