ജില്ലാ പ്രവർത്തകയോഗവും യാത്രയയപ്പ് സമ്മേളനവും

കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രവർത്തകയോഗവും യാത്രയയപ്പ് സമ്മേളനവും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
കെഎസ്‌ഇബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു ജില്ലാ കോ– ഓർഡിനേഷൻ കമ്മിറ്റി ജില്ലാ പ്രവർത്തക യോഗവും സംഘടനയിൽനിന്ന് വിരമിച്ചവരും ഉദ്യോഗക്കയറ്റം ലഭിച്ചതുമായ മുൻ ഭാരവാഹികളുടെ യാത്രയയപ്പും സംഘടിപ്പിച്ചു. പുന്നപ്ര-– വയലാർ ഹാളിൽ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയും കെഎസ്‌ഇബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ എളമരം കരീം പ്രവർത്തകയോഗവും സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു യാത്രയയപ്പും ഉദ്ഘാടനംചെയ്‌തു. കോ– ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് കെ രഘുനാഥ് അധ്യക്ഷനായി. സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ എംഎൽഎ, ജില്ലാ പ്രസിഡന്റ് എച്ച് സലാം എംഎൽഎ, ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ എന്നിവർ പങ്കെടുത്തു. കോ– ഓർഡിനേഷൻ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് എസ് ഹരിലാൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. മാത്യു വർഗീസ് സ്വാഗതവും എസ് ലിബി നന്ദിയും പറഞ്ഞു.








0 comments