Deshabhimani

കൗൺസലിങ് പരിശീലനം

 Counseling training

അധ്യാപകർക്കുള്ള ജില്ലാതല കൗൺസലിങ് പരിശീലനം പൊതുവിദ്യാഭ്യാസവകുപ്പ്‌ റീജണൽ ഡെപ്യൂട്ടി ഡയറക്‌ടർ 
കെ സുധ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 18, 2025, 12:03 AM | 1 min read

മാവേലിക്കര

പൊതുവിദ്യാഭ്യാസവകുപ്പ്‌ ഹയർസെക്കൻഡറി, സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളിലെ അധ്യാപകർക്ക്‌ ഏർപ്പെടുത്തിയ ജില്ലാ കൗൺസലിങ് പരിശീലനം മാവേലിക്കര പീറ്റ് മെമ്മോറിയൽ ട്രെയിനിങ് കോളേജിൽ റീജണൽ ഡെപ്യൂട്ടി ഡയറക്‌ടർ കെ സുധ ഉദ്ഘാടനംചെയ്‌തു. ഡോ. സോണി മേരി വർഗീസ് അധ്യക്ഷയായി. ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ ജെ ബിന്ദു, ഡിഇഒ എച്ച് റീന, ഹയർസെക്കൻഡറി അക്കാദമിക് കോ–ഓർഡിനേറ്റർ സജി ജോൺ, കരിയർ ഗൈഡൻസ് വിദ്യാഭ്യാസ ജില്ലാ കോ–ഓർഡിനേറ്റർ ഡോ.നിഷ ആൻ ജേക്കബ്, ബിഷപ്‌ ഹോഡ്‌ജസ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ മിനി മറിയം ജോൺ, പ്രഥമാധ്യാപകൻ ജേക്കബ് സി ജോൺ, ഡോ. വർഗീസ് പോത്തൻ, എം എസ് റാണി തുടങ്ങിയവർ സംസാരിച്ചു. ശിൽപ്പശാലയ്‌ക്ക്‌ ഡോ. ശ്രീജിത്ത് എം നായർ, വിശ്വനാഥൻ ഉണ്ണിത്താൻ, ബി ശ്യാം തുടങ്ങിയവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home