നൂറിലേക്ക് കുതിക്കുന്ന മാടൻമോക്ഷത്തിന് അനുമോദനം

മാടൻമോക്ഷം നാടകം 75 വേദി പൂർത്തിയാക്കിയതിന്റെ ആഘോഷവും പുരസ്‌കാര ജേതാക്കൾക്കുള്ള അനുമോദനവും എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
അമ്പലപ്പുഴ
മരുതം തീയറ്റർ ഗ്രൂപ്പ് സംസ്ഥാനത്തുടനീളം അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന മാടൻമോക്ഷം നാടകം 75 വേദി പൂർത്തിയാക്കുന്നതിന്റെ ആഘോഷവും പുരസ്‌കാരജേതാക്കൾക്ക് അനുമോദനവും സംഘടിപ്പിച്ചു. ഗുരുപൂജ പുരസ്‌കാര ജേതാക്കളായ ശിവൻ അയോധ്യ (നാടകം), പറവൂർ വിശ്വനാഥൻ (പുല്ലാങ്കുഴൽ), പ്രമോദ് വെളിയനാട് (കലാഭവൻ മണി പുരസ്‌കാരം), നിധീഷ് പുക്കാട് (ചിറയിൻകീഴ് ഡോ. ജി ഗംഗാധരൻ പുരസ്‌കാരം), നിത കർമ (ശാന്താദേവി പുരസ്‌കാരം), ജയചന്ദ്രൻ തകഴിക്കാരൻ (കേരള യൂണിവേഴ്സിറ്റി നാടകമത്സരം മികച്ച നടൻ), ജോബ് മഠത്തിൽ (മികച്ച സംവിധായകൻ), മഹാദേവൻ (കലാഭവൻ മണിയുവ പ്രതിഭാ പുരസ്‌കാരം), വിവേക് വിപിൻദാസ് (കേരള യൂണിവേഴ്സിറ്റി മികച്ച നടൻ) എന്നിവരെയാണ് അനുമോദിച്ചത്. പറവൂർ ഇ എം എസ് കമ്യൂണിറ്റി ഹാളിൽ എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. തൃശൂർ റിമമ്പറൻസ് ഗ്രൂപ്പ് ഡയറക്‌ടർ ശശിധരൻ നടുവിൽ ജേതാക്കളെ അനുമോദിച്ചു. നാം നീരാവിൽ അവതരിപ്പിച്ച കാണ്മാനില്ല എന്ന ഒറ്റയാൾ നാടകവും അരങ്ങേറി. തീയറ്റർ ഗ്രൂപ്പ് പ്രസിഡന്റ് കെ മോഹൻകുമാർ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് അജിത ശശി, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ രാഹുൽ, മരുതം ഗ്രൂപ്പ് ട്രഷറർ എം പി ഗിരി പ്രസാദ്, സെക്രട്ടറി കെ ബി അജയകുമാർ, ശാന്തിമോൾ, വി കെ വിശ്വനാഥൻ, പി സി സിക്‌സറ്റസ് എന്നിവർ സംസാരിച്ചു.










0 comments