ad
Deshabhimani

വയോജനങ്ങൾക്ക് കംപ്യൂട്ടർ പരിശീലനം

little kites

താമരക്കുളം വിവിഎച്ച്എസ്എസ് ലിറ്റിൽ കൈറ്റ്സ് വയോജനങ്ങൾക്ക് കംപ്യൂട്ടർ പരിശീലനം നൽകുന്നു

വെബ് ഡെസ്ക്

Published on Sep 29, 2025, 12:35 AM | 1 min read

ചാരുംമൂട്

സ്വതന്ത്ര സോഫ്റ്റ-്‌വെയർ വാരാചരണത്തിന്റെ ഭാഗമായി താമരക്കുളം വിവിഎച്ച്എസ-്‌എസിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്‌ വയോജനങ്ങൾക്ക്‌ കംപ്യൂട്ടർ പരിശീലനം നൽകി. ചുനക്കര തെക്കുംമുറി ആർട്ട് ലെയിൻ റെസിഡന്റ് അസോസിയേഷന്റെ സഹകരണത്തോടെ ലിറ്റിൽ കൈറ്റ്സ് ഡോക്യുമെന്റേഷൻ ടീം ലീഡർ എബ്രഹാം രജനി മഹേഷ്, സ-്‌കൂൾ വിക്കി ടീം ലീഡർ ഐഷ എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റംഗങ്ങളാണ് പരിശീലനം നൽകിയത്. മാസത്തിൽ ഒരു ശനിയാഴ-്‌ച കംപ്യൂട്ടർ പരിശീലനം നൽകും. പിടിഎ പ്രസിഡന്റ് എച്ച് റിഷാദ് പദ്ധതി ഉദ്ഘാടനംചെയ-്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home