ശബരിമല അവലോകനയോഗം ചേർന്നു
ചെങ്ങന്നൂർ ഒരുങ്ങുന്നു തീർഥാടകരെ വരവേൽക്കാൻ

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടന മുന്നൊരുക്ക അവലോകന യോഗത്തിൽ മന്ത്രി സജി ചെറിയാൻ സംസാരിക്കുന്നു
ചെങ്ങന്നൂർ
ഈ സീസണിലെ ശബരിമല മണ്ഡല മകരവിളക്ക് തീർഥാടന പ്രവർത്തനങ്ങൾ ചർച്ചചെയ്യാനും ഏകോപിപ്പിക്കാനും മന്ത്രി സജി ചെറിയാൻ അവലോകനയോഗം വിളിച്ചുചേർത്തു. നഗരസഭാ കോൺഫറൻസ് ഹാളിൽ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും രാഷ-്‌ട്രീയ പാർടി പ്രതിനിധികളും പങ്കെടുത്തു.
അംഗീകൃത കടവുകളിൽ മാത്രമേ തീർഥാടകർ കുളിക്കാൻ പാടുള്ളു എന്നുറപ്പാക്കാൻ ദേവസ്വം, പൊലീസ് വകുപ്പുകളെ യോഗം ചുമതലപ്പെടുത്തി.
കടവുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ-്‌കൂബാ ഡൈവേഴ്സിന്റെ സേവനം അഗ്നിരക്ഷാസേന ഉറപ്പാക്കണം. എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും അറിയിപ്പ് നൽകുന്ന ബോർഡുകൾ സ്ഥാപിക്കും. ഇവ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ നഗരസഭ, പൊലീസ്, ദേവസ്വം അധികൃതർ സംയുക്ത പരിശോധനയിലൂടെ തീരുമാനിക്കും. കെഎസ്ആർടിസിയിലും റെയിൽവേ സ്‌റ്റേഷനിലും ശുചീകരണം നഗരസഭ ഉറപ്പാക്കണം.
കടവുകളിൽ ബോർഡും വിളക്കും
കടവുകളിൽ വസ-്‌ത്രങ്ങൾ ഉപേക്ഷിക്കുന്നത് ഒഴിവാക്കാൻ ബോർഡുകൾ സ്ഥാപിക്കും. അയ്യപ്പഭക്തർ ദർശത്തിനുശേഷം ആറാട്ടുകടവിൽ ഉപേക്ഷിക്കുന്ന വസ-്‌ത്രങ്ങൾ നീക്കംചെയ്യാൻ ഏജൻസിയെ നിയമിച്ച് ശുചീകരണത്തിന് പ്രത്യേക സംവിധാനം നഗരസഭയും, ദേവസ്വം ബോർഡും ഒരുക്കും.
എല്ലാ കടവുകളിലും പ്രധാനപ്പെട്ട പാതയോരങ്ങളിലും മിനി മാസ്‌റ്റ്‌ലൈറ്റുകൾ, വഴിവിളക്കുകൾ എന്നിവ സ്ഥാപിക്കുന്നതിന് കെഎസ്ഇബി, നഗരസഭ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
തീർഥാടകർക്ക്
ഷെഡ് നിർമിക്കും
കെഎസ്ആർടിസി ചെങ്ങന്നൂർ ഡിപ്പോയിൽ തീർഥാടകർക്ക് ഷെഡ് നിർമിക്കാനും വർക്ക്ഷോപ്പിന്റെ താഴത്തെ നിലയിൽ വിരിവയ്‌ക്കാനും വിശ്രമിക്കാനും സൗകര്യമൊരുക്കാനും കാത്തിരുപ്പുകേന്ദ്രത്തിന്റെ നിർമാണം അതിവേഗം പൂർത്തീകരിക്കാനും പൊതുമരാമത്ത് കെഎസ്ആർടിസി വകുപ്പുകളെ ചുമതലപ്പെടുത്തി.
എക-്‌സ് സർവീസ് വിശ്രമകേന്ദ്രത്തിലെ മുറികൾ അയ്യപ്പഭക്തർക്ക് തുറന്നുനൽകും.
എല്ലാ ട്രെയിനുകൾക്കും സ്‌റ്റോപ്പ്
തീർഥാടകർക്ക് റെയിൽവേ സ്‌റ്റേഷനിൽ വൃത്തിയായ അടിസ്ഥാന സൗകര്യങ്ങളും ശുചിമുറി സൗകര്യങ്ങളും ഒരുക്കണം. മണ്ഡലകാലത്ത് നഗരസഭാ റെയിൽവേ സ്‌റ്റേഷനിൽ വിവിധ കൗണ്ടറുകൾ തയ്യാറാക്കാൻ സ-്പോൺസർമാരുടെ വിവരങ്ങൾ അടങ്ങിയ ബോർഡ് പ്രദർശിപ്പിക്കാൻ ആർഡിഒ ഓഫീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും. എല്ലാ ട്രെയിനുകൾക്കും സ്‌റ്റോപ്പ് ആനുവദിക്കാനും കോട്ടയംവരെയുള്ള ട്രെയിനുകൾ കൊല്ലത്തേക്കോ തിരുവനന്തപുരത്തേക്കോ നീട്ടുന്നതിനുമുള്ള നപടി സ്വീകരികാൻ റെയിൽവേയോട് ആവശ്യപ്പെടും.
അനധികൃത പാർക്കിങ്
ഒഴിവാക്കും
ഭക്ഷണവില, സാധനങ്ങളുടെ വില, വാഹനവാടക, ഭക്ഷണ മെനു എന്നിവ നിശ്ചയിക്കാൻ ഫുഡ് ആൻഡ് സേഫ്റ്റി, നഗരസഭ, ആരോഗ്യവകുപ്പ്, പൊതുവിതരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ആർഡിഒ വിളിച്ചുചേർക്കും. വഴിയോരക്കച്ചവടം പ്രധാനറോഡിൽ നിരോധിക്കും. ഇവർക്ക് കച്ചവടത്തിന് പ്രത്യേക റോഡ് കണ്ടെത്തി നൽകും. കച്ചവടക്കാർക്ക് അവശ്യരേഖകൾ സഹിതമുള്ള രജിസ്ട്രേഷൻ നൽകാൻ നഗരസഭ, പൊലീസ്, ലേബർ വകുപ്പുകൾ നടപടി സ്വീകരിക്കും.
ചെങ്ങന്നൂർ നഗരത്തിലെ റോഡിന്റെ വശങ്ങളിലെ അനധികൃത പാർക്കിങ് ഒഴിവാക്കും. ആയുർവേദ ആശുപത്രിയുടെ നിർമാണം അടിയന്തരമായി പൂർത്തിയാക്കും. ഹോട്ടലുകളിൽ പരിശോധന നടത്തുന്നതിന് ഫുഡ് സേഫ്റ്റി, ലീഗൽ മെട്രോളജി, റവന്യൂ, പൊലീസ് എന്നിവ സംയുക്ത സ-്‌ക്വാഡ് രൂപീകരിക്കും.
നഗരസഭയ-്‌ക്ക് മുൻകാലങ്ങളിലെപോലെ തീർഥാടനസൗകര്യം ഒരുക്കാനും ശുചീകരണത്തിനുമായി 25 ലക്ഷം രൂപ അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ചെങ്ങന്നൂർ നഗരസഭാധ്യക്ഷ ശോഭ വർഗീസ്, വൈസ്ചെയർമാൻ ഷിബു രാജൻ, തിരുവിതാംകൂർ ദേവസ്വം ബോർഡംഗം, പി ഡി സന്തോഷ-്‌കുമാർ, ചെങ്ങന്നൂർ ആർഡിഒ ടി ഐ വിജയസേനൻ, ഡിവൈഎസ്‌പി എൻ കെ ബിനുകുമാർ, നഗരസഭാ സെക്രട്ടറി എം ഡി ദീപ, തഹസിൽദാർ അശ്വനി അച്യുതൻ, ഭൂരേഖ തഹസിൽദാർ ടി എസ് ഗീതകുമാരി എന്നിവരും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.










0 comments