ad
Deshabhimani

എച്ച്‌സിഎല്ലിൽ 
കരാർ നിയമനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 26, 2026, 08:24 PM | 1 min read

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് (HCL) വിവിധ പ്രൊഫഷണലുകളെ നിശ്ചിത കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന്‌ അപേക്ഷ ക്ഷണിച്ചു. ജിയോളജി, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സിവിൽ, ഹ്യൂമൻ റിസോഴ്സസ്, ഫിനാൻസ്, ഇൻഡസ്ട്രിയൽ സേഫ്റ്റി തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി ആകെ 43 ഒഴിവുണ്ട്‌. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്ത്യയിലുടനീളമുള്ള ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിന്റെ വിവിധ പ്രോജക്ടുകളിലോ ഓഫീസുകളിലോ യൂണിറ്റുകളിലോ ആയിരിക്കും നിയമനം. അർഹതയുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനിയറിങ് ബിരുദം (BE / BTech), പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം (MSc / MTech / MBA), അല്ലെങ്കിൽ CA / ICWA പാസ്സായിരിക്കണം. തസ്തികയുടെ ഗ്രേഡ് അനുസരിച്ച് മൂന്ന്‌ മുതൽ 18 വർഷം വരെ ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തിപരിചയം നിർബന്ധമാണ്. പ്രായപരിധി: 35–52. നിയമാനുസൃത ഇളവ്‌ ലഭിക്കും. യോഗ്യരായ ഉദ്യോഗാർഥികളെ പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയ്യാറാക്കിയ ശേഷം നടത്തുന്ന വ്യക്തിഗത അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക. അഭിമുഖം നടക്കുന്ന തീയതിയും സമയവും വേദിയും പിന്നീട് ഇമെയിൽ വഴി അറിയിക്കും. ജനറൽ, ഒബിസി വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷാഫീസ്. എസ്‌സി, ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസില്ല. hindustancopper.com സന്ദർശിച്ച് അതിലെ ‘Careers' പേജ് വഴി അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബർ അഞ്ച്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home