ജിഎസ്‌ആർടിസിയിൽ 2510 ഹെൽപ്പർ

ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (GSRTC) വിവിധ ഡിവിഷനുകളിലെയും ഡിപ്പോകളിലെയും ‘ഹെൽപ്പർ' തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ആകെ 2510 ഒഴിവുണ്ട്. രാജ്യത്തെവിടെയും ജോലി ചെയ്യാൻ സന്നദ്ധരായ യോഗ്യതയുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം. എന്നാൽ, സംവരണ ആനുകൂല്യങ്ങൾ ഗുജറാത്ത് സ്വദേശികൾക്ക് മാത്രമായിരിക്കും. പത്താം ക്ലാസ് വിജയത്തിനൊപ്പം സർക്കാർ അംഗീകൃത ഐടിഐ കോഴ്‌സ് പാസായവർക്കാണ് അവസരം. മെക്കാനിക് മോട്ടോർ വെഹിക്കിൾ, മെക്കാനിക് ഡീസൽ, ജനറൽ മെക്കാനിക്, ഫിറ്റർ, ടേണർ, ഇലക്ട്രീഷ്യൻ, വെൽഡർ, കാർപെന്റർ, പെയിന്റർ തുടങ്ങിയ ട്രേഡുകളിൽ ഒന്നിൽ കുറഞ്ഞത് ഒരു വർഷത്തെ കോഴ്സ് പൂർത്തിയാക്കിയിരിക്കണം. ഇതിനൊപ്പം കമ്പ്യൂട്ടറിനെക്കുറിച്ചുള്ള അടിസ്ഥാന വിവരവും ഉണ്ടായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ അപ്രന്റീസ്ഷിപ്പ് (NCVT) സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി: 18– 35. നിയമാനുസൃത ഇളവ് ലഭിക്കും. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള 100 മാർക്കിന്റെ ഒബ്‌ജക്ടീവ് (MCQ/OMR/CBRT) എഴുത്തുപരീക്ഷയുടെ മാർക്കിന് 90 ശതമാനം വെയിറ്റേജും അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റിന് 10 ശതമാനം വെയിറ്റേജും നൽകി തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. ഗുജറാത്തിലെ വിവിധ കേന്ദ്രങ്ങളിലായിരിക്കും പരീക്ഷകൾ നടത്തുക. പൊതുവിഭാഗത്തിന് 300 രൂപയും ജിഎസ്ടിയുമാണ് അപേക്ഷാ ഫീസ്. വനിതകൾ, ഇഡബ്ല്യുഎസ്, എസ്‌സി, എസ്‌ടി, എസ്‌ഇബിസി, ഭിന്നശേഷിക്കാർ, എക്സ് സർവീസ്മാൻ തുടങ്ങിയ സംവരണ വിഭാഗങ്ങളിൽപെട്ടവർക്ക് 200 രൂപയും ജിഎസ്‌ടിയുമാണ് ഫീസ്. തിരഞ്ഞെടുക്കുന്നവർക്ക് ആദ്യത്തെ അഞ്ച് വർഷം പ്രതിമാസം 21,100 രൂപ ഫിക്സഡ് ശമ്പളമായി ലഭിക്കും. അഞ്ച് വർഷത്തെ തൃപ്തികരമായ സേവനത്തിന് ശേഷം ഇവരെ സ്ഥിരപ്പെടുത്തുന്നതായിരിക്കും. gujarat.gov.in വഴി അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബർ ആറ്. ഫീസ് ഒക്ടോബർ എട്ടുവരെ ഓൺലൈനായി അടയ്ക്കാം.








0 comments