ad
Deshabhimani

പുതിയ അടവുകളുമായി തെരഞ്ഞെടുപ്പ് കമീഷന്‍; എസ്ഐആർ നടപടികളിൽ ഇളവുകൾ പ്രഖ്യാപിച്ച് തടിതപ്പാൻ ശ്രമം

Election Commission meeting

photo credit: Election Commission of India X

വെബ് ഡെസ്ക്

Published on Sep 26, 2026, 08:47 PM | 1 min read

ന്യൂഡൽഹി : രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ വിശ്വാസ്യത തകർത്ത

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ​ഗ്യാനേഷ് കുമാറിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായിരിക്കെ എസ്ഐആർ നടപടികളിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ച് തടിതപ്പാൻ കേന്ദ്രം. ശനിയാഴ്‌ച ​ഗ്യാനേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍.


ഗ്യാനേഷ്‌ കുമാറിന്‌ എതിരെ തെരഞ്ഞെടുപ്പ്‌ കമീഷണർമാരായ വിവേക്‌ ജോഷിയും സുഖ്‌ബിർ സിങ്‌ സന്ധുവും ഉന്നയിച്ച അതീവഗുരുതര ആരോപണങ്ങൾ സ്ഥിരീകരിക്കുന്ന നിരവധി തിരുത്തൽ നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്‌. 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നടന്ന എസ്‌ഐആർ പ്രക്രിയയുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ ഐകകണ്‌ഠേന എടുത്തതാണെന്നും തെരഞ്ഞെടുപ്പ്‌ കമീഷൻ വാർത്താക്കുറിപ്പിൽ അവകാശപ്പെട്ടു.


ഡൽഹിയിലും മഹാരാഷ്ട്രയിലും SIR സംബന്ധിച്ച അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കാനുള്ള സമയപരിധി നീട്ടി. ഡൽഹിയിൽ ഒക്ടോബർ 30 വരെയും മഹാരാഷ്ട്രയിൽ ഒക്ടോബർ 12 വരെയും അപേക്ഷകൾ നൽകാം. തീർപ്പാക്കാനുള്ള അവസാന തീയതി നവംബർ 30, നവംബർ 10 എന്നിങ്ങനെയാണ്.


യോ​ഗ തീരുമാന പ്രകാരം അൺമാപ്പ്ഡ്’ വോട്ടർമാർക്കും വിവരങ്ങളിൽ പൊരുത്തക്കേട് കണ്ടെത്തിയവർക്കും ഇനി സാധാരണയായി ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ (ERO) മുമ്പാകെ നേരിട്ട് ഹാജരാകേണ്ടതില്ല. പകരം ബിഎൽഒമാർ വീടുകളിലെത്തി രേഖകൾ ശേഖരിച്ച് ECINet പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ ഹിയറിങ് നടത്തൂ. സാധ്യമായ ഇടങ്ങളിലെല്ലാം ഓൺലൈൻ ഹിയറിങ് നടത്താനാണ് തീരുമാനം. വോട്ടർക്ക് നേരിട്ട് പങ്കെടുക്കാൻ കഴിയാത്ത പക്ഷം കുടുംബത്തിലെ പ്രായപൂർത്തിയായ ഒരാളെ പ്രതിനിധിയായി നിയോഗിക്കാം.


ECINet പോർട്ടലിന്റെ പ്രവർത്തനം പരിശോധിക്കാൻ മുതിർന്ന ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണറുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും. നോട്ടീസ് ലഭിച്ചതുകൊണ്ട് മാത്രം വോട്ടറുടെ പേര് പട്ടികയിൽ നിന്ന് നീക്കം ചെയ്യില്ലെന്നും കമീഷൻ വ്യക്തമാക്കി. രാത്രി അഭയകേന്ദ്രങ്ങളിൽ കഴിയുന്നവർ, തൊഴിലാളികൾ, ദരിദ്രർ, ഭവനരഹിതർ തുടങ്ങിയവർക്ക് സഹായം നൽകാൻ ഹെൽപ് ഡെസ്കുകളും പ്രത്യേക ക്യാമ്പുകളും ഒരുക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home