ad
Deshabhimani

സി ബി സി വാര്യരെ അനുസ്‌മരിച്ചു

CBC varior

സി ബി സി വാര്യർ അനുസ്മരണം സിഐടിയു ജില്ലാ പ്രസിഡന്റ്‌ എച്ച് സലാം ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 09, 2026, 12:09 AM | 1 min read

ആലപ്പുഴ ​

കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ സിഐടിയു ജില്ലാക്കമ്മറ്റി മുൻ എംഎൽഎയും സംഘടനയുടെ പ്രസിഡന്റുമായിരുന്ന സി ബി സി വാര്യരെ അനുസ്മരിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലും കലാ-കായിക മേഖലകളിലും ഉന്നതവിജയം നേടിയ കുട്ടികൾക്ക്‌ മെറിറ്റ് അവാർഡ് നൽകി. സിഐടിയു ജില്ലാ പ്രസിഡന്റ്‌ എച്ച് സലാം ഉദ്ഘാടനംചെയ്തു. സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വിഷ്ണു സുനിൽകുമാർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എസ് മുരളീകൃഷ്ണപിള്ള സി ബി സി വാര്യർ‌ അനുസ്‌മരണ പ്രഭാഷണം നടത്തി. മുൻ ജില്ലാ പ്രസിഡന്റ് എ കൃഷ്ണനെ ആദരിച്ചു. എ മുഹമ്മദ് ഇക്ബാൽ, ആർ ഷീജ, രശ്മി എസ് ബാലൻ, പി ജി കവിതമോൾ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ് ഉല്ലാസ് സ്വാ​ഗതം പറഞ്ഞു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home